---
title: "പോലീസിനെ കണ്ട് ഓടിയത് വെറുതെയായി ....!  കോഴിക്കോട് കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളി, മൂന്നംഗ സംഘം പിടിയിൽ"
english_title: "Three-member gang arrested for playing cards with money in Kuttiadi, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356860/three-member-gang-arrested-for-playing-cards-with-money-in-kuttiadi-kozhikode"
published_at: "2026-05-02T15:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5c7c3e9830_sheet.jpg"
keywords: []
---

# പോലീസിനെ കണ്ട് ഓടിയത് വെറുതെയായി ....!  കോഴിക്കോട് കുറ്റ്യാടിയിൽ പണം വെച്ച് ചീട്ടുകളി, മൂന്നംഗ സംഘം പിടിയിൽ

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടി ഊരത്ത് കള്ള് ഷാപ്പിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് ചീട്ടുകളിച്ച മൂന്ന് പേരെ കുറ്റ്യാടി പോലീസ് പിടികൂടി. വടയം കാരക്കണ്ടിയിൽ സുബിലേഷ് , കുറ്റ്യാടി ഊരത്ത് വെള്ളംചേരിചാലിൽ മഹേഷ് , വേളം കയ്യങ്കിയിൽ രമേശൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

## Article Content

**കോഴിക്കോട് : **കുറ്റ്യാടി ഊരത്ത് കള്ള് ഷാപ്പിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് ചീട്ടുകളിച്ച മൂന്ന് പേരെ കുറ്റ്യാടി പോലീസ് പിടികൂടി. വടയം കാരക്കണ്ടിയിൽ സുബിലേഷ് , കുറ്റ്യാടി ഊരത്ത് വെള്ളംചേരിചാലിൽ മഹേഷ് , വേളം കയ്യങ്കിയിൽ രമേശൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.40-ഓടെയാണ് സംഭവം. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെട്രോളിങ്ങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കേളോത്ത് മുക്ക് - ഊരത്ത് റോഡിൽ കള്ള് ഷാപ്പിന് സമീപത്തെ പറമ്പിലിരുന്ന് ചീട്ടുകളിക്കുന്ന സംഘം പോലീസ് പിടികൂടുന്നത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ചീട്ടുകളും പണവും പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എസ്.സി.പി.ഒ ശ്രീനാഥ്, സി.പി.ഒ ഷിനു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356860/three-member-gang-arrested-for-playing-cards-with-money-in-kuttiadi-kozhikode)