---
title: "വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ"
english_title: "Body of woman who went missing five days ago found in Pamba River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356840/body-of-woman-who-went-missing-five-days-ago-found-in-pamba-river"
published_at: "2026-05-02T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5bea94dd63_WhatsApp_Image_2026-05-02_at_2.36.15_PM.jpeg"
keywords: []
---

# വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

> **Lead Summary:** **ആലപ്പുഴ: **അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി.

## Article Content

**ആലപ്പുഴ: **അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി.

ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.

തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ യുവതി ഏപ്രിൽ 26-ന് വൈകീട്ട് ജോലിക്കായി തിരുവല്ലയിലേക്ക് പോയതാണ്.

യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാവേലിക്കര പോലീസ് ഭർത്താവിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്ന് പമ്പയാറ്റിൽ നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356840/body-of-woman-who-went-missing-five-days-ago-found-in-pamba-river)