---
title: "വിശപ്പകറ്റാൻ ഉള്ളതാണ്, വിഷമാകാനുള്ളതല്ല....; ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവം, ഇടുക്കിയിൽ  റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു"
english_title: "Ration shop license suspended after incident of distributing inedible rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356837/ration-shop-license-suspended-after-incident-of-distributing-inedible-rice-new-update-"
published_at: "2026-05-02T14:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5bdfa00bd4_rc.jpg"
keywords: []
---

# വിശപ്പകറ്റാൻ ഉള്ളതാണ്, വിഷമാകാനുള്ളതല്ല....; ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവം, ഇടുക്കിയിൽ  റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

> **Lead Summary:** **ഇടുക്കി: **ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തിൽ ഇടുക്കി വാഴത്തോപ്പിലെ റേഷൻ കടയ്ക്കെതിരെ കർശന നടപടി. വാഴത്തോപ്പ് പേപ്പാറയിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ ലൈസൻസാണ് സിവിൽ സപ്ലൈസ് അധികൃതർ സസ്‌പെൻഡ് ചെയ്തത്.

## Article Content

**ഇടുക്കി: **ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തിൽ ഇടുക്കി വാഴത്തോപ്പിലെ റേഷൻ കടയ്ക്കെതിരെ കർശന നടപടി. വാഴത്തോപ്പ് പേപ്പാറയിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ ലൈസൻസാണ് സിവിൽ സപ്ലൈസ് അധികൃതർ സസ്‌പെൻഡ് ചെയ്തത്.

മണിയാറാംകുടി കുട്ടപ്പന്‍സിറ്റിയിലെ റേഷന്‍ കടയ്ക്കാണ് പകരം ചുമതല. ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത, ചെള്ള് നിറഞ്ഞതും കട്ടകെട്ടിയതും മാലിന്യങ്ങള്‍ കലര്‍ന്നതുമായ അരിയാണ് ലഭിച്ചതെന്ന് കാണിച്ച്

ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിലെത്തി യുവാവ് പരാതി നല്‍കിയിരുന്നു. പിന്നാലെ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 75 കിലോ അരി കൂടി കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356837/ration-shop-license-suspended-after-incident-of-distributing-inedible-rice-new-update-)