---
title: "എ ഐയുടെ  കളി  ...! കണ്ണീരണയിക്കുന്ന ആ ചിത്രം ജബൽപൂർ അപകടത്തിലേതല്ല: അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് ജില്ലാ കളക്ടർ"
english_title: "Jabalpur boat accident, mother and child picture confirmed to be fake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356829/jabalpur-boat-accident-mother-and-child-picture-confirmed-to-be-fake-new"
published_at: "2026-05-02T14:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5b74f3c63b_ai.jpg"
keywords: []
---

# എ ഐയുടെ  കളി  ...! കണ്ണീരണയിക്കുന്ന ആ ചിത്രം ജബൽപൂർ അപകടത്തിലേതല്ല: അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് ജില്ലാ കളക്ടർ

> **Lead Summary:** **** ജബല്‍പൂര്‍ ബോട്ടപകടത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ഹൃദയഭേദകമായ ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ഈ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്ന് ജബൽപൂർ ജില്ലാ കളക്ടർ വ്യക്തമാക്കി.

## Article Content

**** ജബല്‍പൂര്‍ ബോട്ടപകടത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ഹൃദയഭേദകമായ ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ഈ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്ന് ജബൽപൂർ ജില്ലാ കളക്ടർ വ്യക്തമാക്കി.

ചിത്രം വൈറലായതോടെയും തെറ്റായ രീതിയിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെയുമാണ് ജില്ലാ ഭരണകൂടം നേരിട്ട് പരിശോധന നടത്തി വ്യക്തത വരുത്തിയത്. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്.

സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി എന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊടുങ്കാറ്റ് മുന്നറിയിപ്പും മുഖവിലയ്ക്ക് എടുത്തിരുന്നില്ല എന്ന് അധികാരികള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356829/jabalpur-boat-accident-mother-and-child-picture-confirmed-to-be-fake-new)