---
title: "വെണ്ടയ്ക്ക കൊണ്ട് ഒരു വെറൈറ്റി കിച്ചടി; തയ്യാറാക്കാൻ എളുപ്പം, കഴിക്കാൻ അതിലേറെ രുചി!"
english_title: "A variety of khichdi with okra; easy to prepare, and even more delicious to eat!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356825/a-variety-of-khichdi-with-okra-easy-to-prepare-and-even-more-delicious-to-eat"
published_at: "2026-05-02T13:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5b3358b5d1_easy_to_prepare,_and_even_more_delicious_to_eat.jpg"
keywords: []
---

# വെണ്ടയ്ക്ക കൊണ്ട് ഒരു വെറൈറ്റി കിച്ചടി; തയ്യാറാക്കാൻ എളുപ്പം, കഴിക്കാൻ അതിലേറെ രുചി!

> **Lead Summary:** ഊണിന് കൂട്ടുണ്ണാൻ രുചികരമായ ഒരു വിഭവം വേണോ? വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക കിച്ചടി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഈ നാടൻ വിഭവം ചോറിനൊപ്പം മികച്ചൊരു കോമ്പിനേഷനാണ്. സദ്യകളിലെ താരം കൂടിയായ ഈ വെണ്ടയ്ക്ക കിച്ചടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

## Article Content

ഊണിന് കൂട്ടുണ്ണാൻ രുചികരമായ ഒരു വിഭവം വേണോ? വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക കിച്ചടി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഈ നാടൻ വിഭവം ചോറിനൊപ്പം മികച്ചൊരു കോമ്പിനേഷനാണ്. സദ്യകളിലെ താരം കൂടിയായ ഈ വെണ്ടയ്ക്ക കിച്ചടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

**ചേരുവകൾ**

വെണ്ടയ്ക്ക

പച്ചമുളക്

ഉപ്പ്

തേങ്ങ

പച്ചമുളക്

കടുക്

തൈര്

വെളിച്ചെണ്ണ

വറ്റൽമുളക്

കറിവേപ്പില

**തയ്യാറാക്കുന്ന വിധം**

20 വെണ്ടയ്ക്ക് കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.

അതിലേയ്ക്ക് രണ്ട് പച്ചമുളകും, അര ടീസ്പൂൺ ഉപ്പും ചേർത്തിളക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് 3 ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കുക.

വെണ്ടയ്ക്ക അതിലേയ്ക്കു ചേർത്ത് വറുത്തു മാറ്റുക.

അര കപ്പ് ചിരകിയ തേങ്ങയിലേയ്ക്ക് ഒരു പച്ചമുളുക് കീറിയതും, അര ടീസ്പൂൺ കടുകും, രണ്ട് ടേബിൾസ്പൂൺ തൈരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കടുക് പൊട്ടിക്കുക.

വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കുക. അരപ്പിലേയ്ക്ക് ഇതു ചേർക്കുക.

വറുത്ത് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തിളക്കി യോജിപ്പിക്കുക. ഊണിനൊപ്പം വിളമ്പിക്കോളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356825/a-variety-of-khichdi-with-okra-easy-to-prepare-and-even-more-delicious-to-eat)