'കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല'; ഡിസിസി മുൻ ജനറൽ സെക്രട്ടറി ഉയർത്തിയത് ഗുരുതര ആരോപണം - എം വി ജയരാജൻ


2026-05-02T13:15:00

കണ്ണൂർ: (https://truevisionnews.com/)  ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് ഉയർത്തിയത് ഗുരുതര ആരോപണമാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. കെപിസിസി പ്രസിഡന്റിന്റെ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയെന്നും വയനാട് ഫണ്ട്‌ എത്ര പിരിച്ചു, എത്ര ചിലവഴിച്ചു എന്നതെല്ലാമാണ് തോമസ് വർഗീസിൻ്റെ പരാതിയിൽ ഒന്നെന്നും എംവി ജയരാജൻ പറഞ്ഞു.

മറ്റൊന്ന് സണ്ണി ജോസഫിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വത്ത്‌ സംബന്ധിച്ചാണ്. മകൾക്ക് കാരശ്ശേരി സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. ഇതെല്ലാമാണ് പരാതിയിൽ പറയുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല.

കണ്ണൂരിൽ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നിലനിർത്തും. പേരാവൂർ പിടിച്ചെടുക്കും. ബി അശോക് നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ്. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തി. അൻവർ പാർട്ടി മാറിക്കൊണ്ടേയിരിക്കുകയാണ്.

പാർട്ടികളിൽ മൊബൈൽ രാഷ്ട്രീയമാണ് നടത്തുന്നത്. അദ്ദേഹത്തിൻ്റെ സ്ഥാനം രാഷട്രീയമായി ചവറ്റുകുട്ടയിലാണ്. എക്സിറ്റ് പോൾ ജനഹിതമല്ല പ്രതിഫലിപ്പിക്കുന്നത്. എൽഡിഎഫ് മൂന്നാമതും വരും എന്ന സൂചന എക്സിറ്റ് പോളിലുണ്ട്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായിക്കാണ് കൂടുതൽ പേരുടെയും പിന്തുണയെന്നും എംവി ജയരാജൻ പറഞ്ഞു.




Content Highlight: Former DCC General Secretary raised serious allegations - MVJayarajan

Next TV

Top Stories










GCC News






adimage adimage