---
title: "'കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ...'; സഹോദരിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ച് സഹോദരൻ "
english_title: "Brother tries to kill 16-year-old after buying Kinder Joy for sister "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356799/brother-tries-to-kill-16-year-old-after-buying-kinder-joy-for-sister"
published_at: "2026-05-02T12:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5a0649fa12_police.jpg"
keywords: []
---

# 'കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ...'; സഹോദരിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ച് സഹോദരൻ 

> **Lead Summary:** **കൊല്ലം: **സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ.

## Article Content

**കൊല്ലം: **സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ.

കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്.

രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സഹോദരിക്ക് 'കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ' എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തില്‍ മങ്ങാട് ഷോണ്‍, ഷിനോമാത്യു എന്നിവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ 27-നായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356799/brother-tries-to-kill-16-year-old-after-buying-kinder-joy-for-sister)