---
title: "നിനക്കുമില്ലേ അമ്മയും പെങ്ങളും? പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പന, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍, ഇരയായവരില്‍ അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങള്‍ വരെ "
english_title: "Youth arrested in Malappuram for morphing and selling girls' pictures"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356793/youth-arrested-in-malappuram-for-morphing-and-selling-girls-pictures-NEW"
published_at: "2026-05-02T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59c36a5aa7_ARRE.jpg"
keywords: []
---

# നിനക്കുമില്ലേ അമ്മയും പെങ്ങളും? പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പന, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍, ഇരയായവരില്‍ അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങള്‍ വരെ 

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ ദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.

## Article Content

**മലപ്പുറം: **മലപ്പുറത്ത് പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ ദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.

രാമനാട്ടുകര സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കിയ ശേഷം പണം വാങ്ങി വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വില്‍ക്കുകയാണ് ഇയാള്‍ ചെയ്തിരുന്ന തെന്നാണ് പരാതി.

ആയിരത്തോളം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രതിയുടെ ഫോണില്‍ നിന്ന് ലഭിച്ച സ്‌ക്രീന്‍ഷോട്ടുകളില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ വ്യക്തമാണെന്നും പറയുന്നു.

പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ടു പരാതികളാണ് ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കള്‍ വഴിയാണ് ഈ തട്ടി പ്പ് പുറംലോകമറിഞ്ഞത്.

ടെലഗ്രാം ഗ്രൂപ്പില്‍ സ്വന്തം സുഹൃത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത നിലയില്‍ കണ്ട യുവാവ് വിവരം കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക്എത്തിയത്. അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ ഇയാളുടെ ക്രൂരതക്ക് ഇരയായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356793/youth-arrested-in-malappuram-for-morphing-and-selling-girls-pictures-NEW)