---
title: "ഇതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട...., ഉച്ചയ്ക്ക് ചോറിനൊപ്പം കിടിലൻ  മീൻ കറി ഉണ്ടാക്കാം ..."
english_title: "Let's make fish curry."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356790/lets-make-fish-curry-NEW"
published_at: "2026-05-02T11:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f599604f5df_fd.jpg"
keywords: []
---

# ഇതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട...., ഉച്ചയ്ക്ക് ചോറിനൊപ്പം കിടിലൻ  മീൻ കറി ഉണ്ടാക്കാം ...

> **Lead Summary:** ** ** നല്ല എരിവും പുളിയും പാകത്തിന് ചേർന്ന മീൻ കറിയുണ്ടെങ്കിൽ ചോറിന് വേറെ ഒന്നും വേണ്ട. മലയാളിയുടെ ഭക്ഷണമേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മീൻ കറി. മൺചട്ടിയിൽ തയ്യാറാക്കുന്ന മീൻ കറിയുടെ ആ ഒരു തനത് രുചിയും മണവും വിശപ്പിനെ ഇരട്ടിയാക്കും.നാവിലൂറുന്ന രുചിയോടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ മീൻ കറി റെസിപ്പി ഇതാ...**

## Article Content

** ** നല്ല എരിവും പുളിയും പാകത്തിന് ചേർന്ന മീൻ കറിയുണ്ടെങ്കിൽ ചോറിന് വേറെ ഒന്നും വേണ്ട. മലയാളിയുടെ ഭക്ഷണമേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മീൻ കറി. മൺചട്ടിയിൽ തയ്യാറാക്കുന്ന മീൻ കറിയുടെ ആ ഒരു തനത് രുചിയും മണവും വിശപ്പിനെ ഇരട്ടിയാക്കും.നാവിലൂറുന്ന രുചിയോടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ മീൻ കറി റെസിപ്പി ഇതാ...**

ആവശ്യമായ സാധനങ്ങൾ:**

*മീൻ: 1/2 കിലോ (നെയ്മീൻ, മത്തി, അയല എന്നിവയിലേതെങ്കിലും)*

*തേങ്ങ ചിരകിയത്: 1 കപ്പ്*

*ചുവന്നുള്ളി: 5-6 എണ്ണം*

*ഇഞ്ചി, വെളുത്തുള്ളി: ഓരോ ടേബിൾസ്പൂൺ വീതം (ചതച്ചത്)*

*പച്ചമുളക്: 3-4 എണ്ണം (കീറിയത്)*

*കുടംപുളി: 3-4 കഷ്ണം (വെള്ളത്തിൽ കുതിർത്തത്)*

*മസാലകൾ: മഞ്ഞൾപ്പൊടി (1/2 ടീസ്പൂൺ), മുളകുപൊടി (2 ടേബിൾസ്പൂൺ), മല്ലിപ്പൊടി (1 ടേബിൾസ്പൂൺ), ഉലുവപ്പൊടി (ഒരു നുള്ള്)*

*വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്: ആവശ്യത്തിന്*

തയ്യാറാക്കുന്ന വിധം:

*ആദ്യം ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയും ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്ത് നല്ല ചുവപ്പ് നിറമാകുന്നത് വരെ വറുക്കുക. ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം തണുപ്പിക്കാൻ വയ്ക്കുക. ശേഷം വറുത്തുവെച്ച തേങ്ങ ഒരല്പം വെള്ളം ചേർത്ത് നല്ല വെണ്ണ പോലെ അരച്ചെടുക്കുക.*

*പിന്നീട് ഒരു മൺചട്ടിയിൽ അരച്ചുവെച്ച തേങ്ങ, കുതിർത്ത കുടംപുളി (വെള്ളത്തോടൊപ്പം), പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക.*

* ചാറ് നന്നായി തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ഇതിലേക്ക് ഇടുക. ചട്ടി ഒന്ന് ചുറ്റിച്ച ശേഷം അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക. മീൻ വെന്ത് ചാറ് പാകത്തിന് കുറുകി വരുമ്പോൾ ഉലുവപ്പൊടിയും പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ തൂവി തീ അണയ്ക്കാം.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356790/lets-make-fish-curry-NEW)