---
title: "ബോധരഹിതനായി വീണു: യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആശുപത്രിയിൽ"
english_title: "UP Congress President Ajay Rai in hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356727/up-congress-president-ajay-rai-in-hospital-new"
published_at: "2026-05-02T08:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f56cb195389_ajay.jpg"
keywords: []
---

# ബോധരഹിതനായി വീണു: യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആശുപത്രിയിൽ

> **Lead Summary:** **ലഖ്നോ: **ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ബോധരഹിതനായി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**ലഖ്നോ: **ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ബോധരഹിതനായി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാർട്ടി പരിപാടിയിൽ പ​​​​ങ്കെടുക്കുന്നതിനിടെയാണ് റായ്ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. പിന്നാലെ അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ ലഖ്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.

സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ട് അജയ് റായ് ബോധരഹിതനായതെന്ന് യു.പി കോൺഗ്രസ് അറിയിച്ചു. നിലവിൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.

യു.പിയിൽനിന്നുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം. വാരാണസിയിൽനിന്നുള്ള മുൻ എം.എൽ.എയായ റായ് 2016ലാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുന്നത്. 2023ൽ യു.പിയിലെ കോൺഗ്രസ് അധ്യക്ഷനായി. നിലവിൽ യു.പിയിലെ കോൺഗ്രസിന്റെ പ്രധാനമുഖങ്ങളിലൊന്നാണ് അദ്ദേഹം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356727/up-congress-president-ajay-rai-in-hospital-new)