---
title: "വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം....; വിജയ്യുടെ ടി.വി.കെ ഓഫീസിന് അജ്ഞാതർ തീയിട്ടു"
english_title: "Unknown persons set fire to Vijay's TVK office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356722/unknown-persons-set-fire-to-vijays-tvk-office"
published_at: "2026-05-02T08:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5697cb22be_fire.jpg"
keywords: []
---

# വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം....; വിജയ്യുടെ ടി.വി.കെ ഓഫീസിന് അജ്ഞാതർ തീയിട്ടു

> **Lead Summary:** **ചെന്നൈ: **തമിഴ്നാട് തൃച്ചിയിലെ തമിഴക വെട്രി കഴകത്തിന്‍റെ ഓഫീസിന് അജ്ഞാതർ തീയിട്ടു. ഓഫീസിലുണ്ടായ മുഴുവൻ ബാനറുകളും വലിച്ചു കീറി. വെള്ളിയാഴ്ച രാവിലെയാണ് ഓഫീസിന് തീയിട്ടതെന്ന് ശ്രീരംഗം മണ്ഡല പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശ് പറഞ്ഞു.

## Article Content

**ചെന്നൈ: **തമിഴ്നാട് തൃച്ചിയിലെ തമിഴക വെട്രി കഴകത്തിന്‍റെ ഓഫീസിന് അജ്ഞാതർ തീയിട്ടു. ഓഫീസിലുണ്ടായ മുഴുവൻ ബാനറുകളും വലിച്ചു കീറി. വെള്ളിയാഴ്ച രാവിലെയാണ് ഓഫീസിന് തീയിട്ടതെന്ന് ശ്രീരംഗം മണ്ഡല പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും ഡി.എം.കെക്ക് അനുകൂലമായവയാണ്. എന്നാൽ ചില സർവേകൾ വിജയ്യുടെ ടിം.എം.കെ അട്ടിമറി വിജയം നേടുമെന്നും പറഞ്ഞിരുന്നു. അണ്ണാ ഡി.എം.കെ എക്സിറ്റ്പോൾ ഫലങ്ങളെ പൂർണമായും തള്ളുകയാണ് ചെയ്തത്. തെരഞ്ഞപ്പു ഫലം വരാൻ മൂന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ സംഭവം ഉണ്ടായത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356722/unknown-persons-set-fire-to-vijays-tvk-office)