അമ്മയോടും ക്രൂരത...! പ്രണയ വിവാഹം എതിർത്ത പിതൃസഹോദരനെ കൊല്ലാൻ ശ്രമിച്ച അഭിജിത്ത് അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

2026-05-02T08:25:00 | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പ്രണയ വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യത്തിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെ (33) കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മയെ അഭിജിത്ത് മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മാസം 22-നായിരുന്നു അമ്മയെ മർദ്ദിച്ച സംഭവം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതി അമ്മയെ ക്രൂരമായി മർദ്ദിക്കാൻ ശ്രമിക്കുന്നത് പതിഞ്ഞത്. ഇതിന്റെ പേരിൽ കൊച്ചി നോർത്ത് പോലീസ് അഭിജിത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാൽ അന്ന് പോലീസ് മറ്റ് നടപടികളിലേക്ക് നീങ്ങിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറയുന്നു.

ഇഷ്ടപെട്ട യുവതിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തത്തിലുള്ള ദേഷ്യമായിരുന്നു എല്ലാവരോടുമെന്നും താൻ ദേഷ്യത്തിൽ ഏതോ ഗുളിക വാങ്ങി കഴിച്ചിരുന്നുവെന്നുമാണ് പ്രതിയുടെ ഭാഷ്യം. പ്രണയബന്ധത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

അഭിജിത്തിന്റെ പിതൃസഹോദരൻ സത്യപാലനെ (61) ആണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സത്യപാലനെ അഭിജിത്ത് കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇത് മനഃപൂർവ്വമുള്ള കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞത്.

യുവതിയുമായുള്ള തന്റെ വിവാഹത്തിന് തടസ്സം നിൽക്കുന്നത് സത്യപാലനാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചാണോ പ്രതി കൃത്യം നിർവ്വഹിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എന്നാൽ, താൻ ദേഷ്യം വന്നപ്പോൾ ഏതോ ഗുളികകൾ വാങ്ങി കഴിച്ചിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. നിലവിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ സത്യപാലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight: Footage of Abhijith beating his mother after trying to kill his paternal uncle who opposed their love marriage has surfaced

Next TV

Related Stories
അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു

Jul 23, 2026 05:13 PM

അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു

ജബൽപൂരിൽ സഹഗ്രാമവാസിയുമായുള്ള തർക്കത്തിൽ 30കാരനെ കുത്തിക്കൊന്നു. 108, 112 സേവനങ്ങൾ കിട്ടാതെയും ആശുപത്രിയിലെ ആംബുലൻസ് കേടായും ചികിത്സ വൈകിയെന്ന്...

Read More >>
കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു

Jul 23, 2026 04:18 PM

കുരുന്നിനോട് ഇത്രയും കൊടുംക്രൂരതയോ? അമ്മയുമായുള്ള ബന്ധത്തിന് തടസ്സം; ചപ്പാത്തിക്കോൽ കൊണ്ട് പങ്കാളിയുടെ ക്രൂര മർദ്ദനം, ഏഴ് വയസുകാരൻ മരിച്ചു

അമ്മയുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ലിവിങ് പങ്കാളി 7 വയസുകാരനെ ചപ്പാത്തിക്കോൽ കൊണ്ട് മർദിച്ചു. കെഇഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

Read More >>
ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

Jul 23, 2026 03:30 PM

ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചു കൊന്നു. ഭൂമി നൽകിയിട്ടും ജീവനാംശം നൽകാത്തതിലെ വൈരാഗ്യമാണ് കാരണം. 54 കാരൻ...

Read More >>
adimage
 ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

Jul 23, 2026 06:13 AM

ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

ബംഗളൂരു രാമോഹള്ളി തടാകത്തിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത് ജയമ്മയുടെ മൃതദേഹം. സ്വർണം കവർന്ന ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ്...

Read More >>
തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 22, 2026 10:40 PM

തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് റവന്യൂ ഓഫീസ് പ്യൂൺ രാജേഷ്. പോസ്റ്റ്മോർട്ടത്തിൽ തീ കൊളുത്തി മരിച്ചതായി...

Read More >>
 ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Jul 22, 2026 09:40 PM

ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മഹാരാഷ്ട്ര കല്യാണിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ചു. സ്വകാര്യഭാഗത്തേറ്റ പരിക്കിൽ കുട്ടി മുംബൈയിലെ ആശുപത്രിയിലെ ഐസിയുവിൽ. 25 കാരനായ...

Read More >>
Top Stories

adimage adimage
Entertainment News