---
title: "എന്തൊക്കെയാടെയ് എടുക്കണേ .... കോഴിക്കോട്ട് അപ്പാർട്ട്‌മെന്റ് മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Theft in Kozhikode apartment, two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356698/theft-in-kozhikode-apartment-two-arrested"
published_at: "2026-05-01T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4ca5bd63a5_kozhikkode.jpg"
keywords: []
---

# എന്തൊക്കെയാടെയ് എടുക്കണേ .... കോഴിക്കോട്ട് അപ്പാർട്ട്‌മെന്റ് മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അപ്പാർട്ട്‌മെന്റിൽ മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിലായി.

## Article Content

**കോഴിക്കോട്: ** ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അപ്പാർട്ട്‌മെന്റിൽ മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിലായി.

കാരപ്പറമ്പ് പുഴനടമ്മൽ സ്വദേശി കാട്ടുവയൽ വീട്ടിൽ നൗഫൽ (30) കുന്ദമംഗലം കോണാട്ട് സ്വദേശി അരീക്കര വീട്ടിൽ ഷാമിൽ മുഹമ്മദ് (30) എന്നിവരെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.

ഏപ്രിൽ 24-നാണ് തടമ്പാട്ടുത്താഴത്തെ അപ്പാർട്ട്‌മെന്റിൽനിന്ന് മൂന്ന് തബലകളും 5000 രൂപയുടെ ചെരിപ്പും പ്രതികൾ മോഷ്ടിച്ചത്.

തുടർന്ന് അപ്പാർട്ട്‌മെന്റിലെ താമസക്കാരിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെയും ഇവരുടെ വാഹനവും തിരിച്ചറിഞ്ഞു.

പിന്നാലെ സൈബർ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാമിലെ കുന്ദമംഗലത്തുനിന്നും നൗഫലിനെ ചേവായൂരിൽനിന്നും പിടികൂടിയത്.

നൗഫലിനെതിരേ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ്.പി നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ബിജു, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ മനോജ്, സിവിൽ പോലീസ് ഓഫീസർ സന്തോഷ് സ്‌ക്വാഡ് അംഗങ്ങളായ വിഷ് ലാൽ, റഷീദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356698/theft-in-kozhikode-apartment-two-arrested)