---
title: "'വീണ്ടും കാണാം...'; ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി നാട്ടിലേക്ക്; വോട്ടെണ്ണലിന് ഇനി 72 മണിക്കൂർ"
english_title: "Assembly election vote counting, Chief Minister returns to his hometown from Cliff House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356692/assembly-election-vote-counting-chief-minister-returns-to-his-hometown-from-cliff-house"
published_at: "2026-05-01T20:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4bb3ea5452_pv.jpg"
keywords: []
---

# 'വീണ്ടും കാണാം...'; ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി നാട്ടിലേക്ക്; വോട്ടെണ്ണലിന് ഇനി 72 മണിക്കൂർ

> **Lead Summary:** **തിരുവനന്തപുരം: ** നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി.

## Article Content

**തിരുവനന്തപുരം: ** നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി.

പത്ത് വർഷം നീണ്ട ഭരണത്തിന് വിടചൊല്ലി തലസ്ഥാനം വിടുന്നതിന് മുന്നോടിയായി വിവിധ വകുപ്പ് മേധാവികളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ വകുപ്പ് അധ്യക്ഷന്മാരെയും നേരിൽ കണ്ട് സഹകരണത്തിന് കൃതജ്ഞത രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്.

'വീണ്ടും കാണാം' എന്ന ആത്മവിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം യാത്ര പറഞ്ഞത്. തൊഴിലാളി ദിനമായതിനാൽ ഉച്ചവരെ തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം സെക്രട്ടറിയേറ്റിൽ എത്തിയിരുന്നില്ല.

ആ​ഴ്ച​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ എ​ക്സി​റ്റ്​ പോ​ളും ക​ട​ന്ന് കേ​ര​ളം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ പ​ടി​വാ​തി​ൽ​ക്ക​ലെത്തി. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ത​ല​വി​ധി എ​ന്താ​ണെ​ന്ന​റി​യാ​ൻ ഇ​നി 72 മ​ണി​ക്കൂ​ർ മാ​ത്രം. വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്കം വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലെ നീ​ണ്ട നി​ര​യി​ലും നി​ശ​ബ്ദ അ​ടി​യൊ​ഴു​ക്കു​ക​ളി​ലും ആ​രു​ടെ ത​ള​ർ​ച്ച​യും പ​ട​ർ​ച്ച​യു​മാ​ണെ​ന്ന​താ​ണ്​ ​രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​​​നോ​ക്കു​ന്ന​ത്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​ഞ്ഞ​ടി​ച്ചെ​ന്ന്​ യു.​ഡി.​എ​ഫ്​ അ​ടി​വ​ര​യി​ടു​​മ്പോ​ൾ അ​ങ്ങ​നെ​യൊ​ന്ന്​ എ​വി​ടെ​യും പ്ര​ക​ട​മാ​യി​രു​ന്നി​ല്ലെ​ന്ന്​ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലും ​എ​ൽ.​ഡി.​എ​ഫ്​ വി​ല​യി​രു​ത്തു​ന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356692/assembly-election-vote-counting-chief-minister-returns-to-his-hometown-from-cliff-house)