---
title: "വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചെന്ന് പരാതി, പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിം​ഗ്"
english_title: "Re-polling to take place tomorrow in 15 booths in West Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356690/re-polling-to-take-place-tomorrow-in-15-booths-in-west-bengal"
published_at: "2026-05-01T19:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4b78d00a4e_poling.jpg"
keywords: []
---

# വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചെന്ന് പരാതി, പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിം​ഗ്

> **Lead Summary:** **കൊൽക്കത്ത: **പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിം​ഗ്. സൗത്ത് 24 പർ​ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിം​ഗ് നടക്കുക.

## Article Content

**കൊൽക്കത്ത: **പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിം​ഗ്. സൗത്ത് 24 പർ​ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിം​ഗ് നടക്കുക.

വോട്ടിം​ഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിം​ഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്.

ആകെ വോട്ടർമാരുടെ എണ്ണം 3.21 കോടി ആണ്. ഇതിൽ 1,64,35,627 പുരുഷന്മാരും 1,57,37,418 സ്ത്രീകളും 792 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.

മൊത്തം 1448 സ്ഥാനാർഥികളാണ് മത്സരരം​ഗത്ത് ഉള്ളത്. ജനുവരി 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 93.19 ശതമാനമായിരുന്നു പോളിങ്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയത്. 294 അം​ഗ നിയമസഭയിലേയ്ക്ക് ഏപ്രിൽ 23നും 29നുമാണ് പോളിം​ഗ് നടന്നത്.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്.

തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്.

ഒന്നിലധികം രാഷ്ട്രീയ ആഖ്യാനങ്ങൾ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. തുടർച്ചയും മാറ്റവും തമ്മിലുള്ള ഒരു മത്സരമായി ബം​ഗാളിലെ തെരഞ്ഞെടുപ്പ് രൂപപ്പെട്ടു.

വോട്ടർമാരെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള മുൻ​ഗണനകളാണ് വോട്ടിം​ഗിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356690/re-polling-to-take-place-tomorrow-in-15-booths-in-west-bengal)