---
title: "കോഴിക്കോട്ട് വൻ ലഹരിവേട്ട; 151 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ "
english_title: "Massive drug bust in Kozhikode; Youth arrested with 151 grams of MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356688/massive-drug-bust-in-kozhikode-youth-arrested-with-151-grams-of-mdma"
published_at: "2026-05-01T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4b316171b7_kozhikkode.jpg"
keywords: []
---

# കോഴിക്കോട്ട് വൻ ലഹരിവേട്ട; 151 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: **നഗരത്തിൽ പോലീസും ഡാൻസാഫും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പരിശോധനയിൽ വൻ വേട്ട.

## Article Content

**കോഴിക്കോട്: **നഗരത്തിൽ പോലീസും ഡാൻസാഫും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പരിശോധനയിൽ വൻ വേട്ട.

കല്ലമ്പാറ കല്ലുവളപ്പിൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ 151 ഗ്രാം എം.ഡി.എം.എയുമായി ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. അൽഫാത്ത് വലിയ തോതിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചുവരികയായിരുന്നു.

വെള്ളിയാഴ്ച വിൽപനയ്ക്കായി ലഹരിമരുന്ന് എത്തിച്ചപ്പോഴാണ് പ്രതി പിടിയിലായത്. സ്കൂൾ അവധിക്കാലമായതിനാൽ എം.ഡി.എം.എയ്ക്ക് ആവശ്യക്കാർ ഏറിയെന്നും ഇത് കണക്കിലെടുത്താണ് വൻതോതിൽ ലഹരി എത്തിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി. മുമ്പും പലതവണ കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356688/massive-drug-bust-in-kozhikode-youth-arrested-with-151-grams-of-mdma)