---
title: "മീൻ പിടിക്കാൻ പോയത്  വിനയായി...: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, ആറുവയസുകാരൻ മരിച്ചു"
english_title: "Six-year-old dies in Palakkad road accident "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356673/six-year-old-dies-in-palakkad-road-accident-new-update"
published_at: "2026-05-01T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4927ea3ea4_dead.jpg"
keywords: []
---

# മീൻ പിടിക്കാൻ പോയത്  വിനയായി...: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, ആറുവയസുകാരൻ മരിച്ചു

> **Lead Summary:** **പാലക്കാട്: **പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.

## Article Content

**പാലക്കാട്: **പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.

ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ​ ​പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356673/six-year-old-dies-in-palakkad-road-accident-new-update)