---
title: "കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌  പേർക്ക് പരിക്ക്"
english_title: "Seven injured in Kuttiyadi pass accident after lorry loses control and hits vehicles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356662/seven-injured-in-kuttiyadi-pass-accident-after-lorry-loses-control-and-hits-vehicles-NEW"
published_at: "2026-05-01T16:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4876153741_accident.jpg"
keywords: []
---

# കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌  പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: ** കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം . ഏഴ് പേർക്ക് പരിക്കേറ്റു .

## Article Content

**കോഴിക്കോട്: ** കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം . ഏഴ് പേർക്ക് പരിക്കേറ്റു .

രണ്ട് കാറിലും, വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പത്ത് അടി താഴ്ചയിലുള്ള കൾവർട്ടിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരുമാണ് പിക്കപ്പ് വാൻ ഡ്രൈവറെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356662/seven-injured-in-kuttiyadi-pass-accident-after-lorry-loses-control-and-hits-vehicles-NEW)