---
title: "വറുത്ത മത്തി ബാക്കി വന്നോ? കളയേണ്ട, മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ ചമ്മന്തിപ്പൊടി"
english_title: "Got leftover fried sardines? Don't throw them away, you can make this special chammanti powder in minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356652/got-leftover-fried-sardines-dont-throw-them-away-you-can-make-this-special-chammanti-powder-in-minutes"
published_at: "2026-05-01T15:52:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f47f69aceda_you_can_make_this_special_chammanti_powder_in_minutes.jpg"
keywords: []
---

# വറുത്ത മത്തി ബാക്കി വന്നോ? കളയേണ്ട, മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ ചമ്മന്തിപ്പൊടി

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് മത്തി വറുത്തത്. എന്നാൽ വറുത്ത മത്തി ഉപയോഗിച്ച് വളരെ രുചികരമായ ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കാം എന്നത് പലർക്കും പുതിയ അറിവായിരിക്കും. ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഈ നാടൻ രുചിക്കൂട്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

## Article Content

മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് മത്തി വറുത്തത്. എന്നാൽ വറുത്ത മത്തി ഉപയോഗിച്ച് വളരെ രുചികരമായ ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കാം എന്നത് പലർക്കും പുതിയ അറിവായിരിക്കും. ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഈ നാടൻ രുചിക്കൂട്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

മത്തി – 5 മുതൽ 6 എണ്ണം (വറുത്തത്)

തേങ്ങ – 1 കപ്പ് (ചെറുതായി അരിഞ്ഞത്)

വറ്റൽമുളക് – 4 മുതൽ 5 വരെ

ചെറിയ ഉള്ളി – 5 എണ്ണം

വെളുത്തുള്ളി – 2 പല്ല്

കറിവേപ്പില – കുറച്ച്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – 1 ടീസ്പൂൺ

തയ്യാറാകുന്ന വിധം

ആദ്യം മത്തി നന്നായി വൃത്തിയാക്കി മസാല ചേർത്ത് വറുത്തെടുക്കുക. പിന്നീട് ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് തേങ്ങ, വറ്റൽമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വറുത്തെടുക്കണം. ഇതിലേക്ക് വറുത്ത മത്തി ചേർത്ത് വീണ്ടും കുറച്ച് നേരം ഇളക്കുക.

എല്ലാം തണുത്ത ശേഷം മിക്സിയിൽ ചേർത്ത് പൊടിച്ചാൽ രുചികരമായ മത്തി ചമ്മന്തിപ്പൊടി തയ്യാറാകും. ചോറിനൊപ്പം, കഞ്ഞിയോടൊപ്പം, അല്ലെങ്കിൽ ചപ്പാത്തിയോടൊപ്പം പോലും ഇത് കഴിക്കാൻ വളരെ രുചികരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356652/got-leftover-fried-sardines-dont-throw-them-away-you-can-make-this-special-chammanti-powder-in-minutes)