---
title: "നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി"
english_title: "Video shot at closed Sannidhanam; Case filed against Pathanamthitta native, Special Commissioner seeks explanation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356639/video-shot-at-closed-sannidhanam-case-filed-against-pathanamthitta-native-special-commissioner-seeks-explanation"
published_at: "2026-05-01T15:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f47480591d3_Case_filed_against_Pathanamthitta_native,_Special_Commissioner_seeks_explanation.jpg"
keywords: []
---

# നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

> **Lead Summary:** പത്തനംതിട്ട: ശബരിമല നടയടച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ കേസ്. പത്തനംതിട്ട തലച്ചിറ സ്വദേശിയും 'മൈ സഫാരി വീഡിയോ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ അനീഷിനെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്.

## Article Content

പത്തനംതിട്ട: ശബരിമല നടയടച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ കേസ്. പത്തനംതിട്ട തലച്ചിറ സ്വദേശിയും 'മൈ സഫാരി വീഡിയോ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ അനീഷിനെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം 18-ന് നട അടച്ച ശേഷം ചിത്രീകരിച്ച പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 24-നാണ് ഇയാൾ അപ്‌ലോഡ് ചെയ്തത്. വീഡിയോ വിവാദമായതോടെ ചാനലിൽ നിന്നും നീക്കം ചെയ്തു. സംഭവത്തിൽ വനംവകുപ്പിനോടും ദേവസ്വം ബോർഡിനോടും സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356639/video-shot-at-closed-sannidhanam-case-filed-against-pathanamthitta-native-special-commissioner-seeks-explanation)