---
title: "'അമ്മയ്ക്ക് മരിക്കണം....'  മക്കളെ ഉറക്കി കിടത്തി ജീവനൊടുക്കി യുവതി; മരണത്തിൽ പരാതിയുമായി കുടുംബം "
english_title: "Woman commits suicide after children fall asleep Family says digital arrest threat followed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356637/woman-commits-suicide-after-children-fall-asleep-family-says-digital-arrest-threat-followed"
published_at: "2026-05-01T15:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f474f5643ff_up.jpg"
keywords: []
---

# 'അമ്മയ്ക്ക് മരിക്കണം....'  മക്കളെ ഉറക്കി കിടത്തി ജീവനൊടുക്കി യുവതി; മരണത്തിൽ പരാതിയുമായി കുടുംബം 

> **Lead Summary:** **ബിജ്നോർ: **ഉത്തർപ്രദേശിലെ ബിജ്നോറിൽ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കിയെന്ന് പരാതി.

## Article Content

**ബിജ്നോർ: **ഉത്തർപ്രദേശിലെ ബിജ്നോറിൽ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കിയെന്ന് പരാതി.

ബിജ്നോർ സ്വദേശി രൺധീറിന്റെ ഭാര്യ മോണിക്ക (28) ആണ് വീട്ടിനുള്ളിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ചത്. എട്ടും പതിനൊന്നും വയസ്സുള്ള തന്റെ രണ്ട് പെൺമക്കൾ ഉറങ്ങിയ ശേഷമായിരുന്നു മോണിക്ക ജീവനൊടുക്കിയത്.വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഭീഷണി നേരിട്ടിരുന്നതായി മോണിക്ക കുറിച്ചിട്ടുണ്ട്. 

സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 108 പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബിജ്നോർ സ്വദേശിയായ രൺധീറിൻ്റെ ഭാര്യ ആണ് മോണിക്ക.

രാവിലെ മക്കൾ ഉറക്കുമുണർന്ന് നോക്കിയപ്പോഴാണ് ചേതനയറ്റ നിലയിൽ മോണിക്കയെ കണ്ടത്. ആദ്യഘട്ടത്തിൽതന്നെ കുടുംബത്തിന് സംശയം തോന്നിയിരുന്നെങ്കിലും സമൂഹം എന്ത് ചിന്തിക്കുമെന്ന് ഭയന്ന് പോലീസിനെ അറിയിക്കാതെ, മൃതദേഹം സംസ്കരിക്കുകയായിരുന്നു.

മോണിക്കയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെ ആണ് കുടുംബത്തിന് ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

> ആത്മഹത്യാക്കുറിപ്പിൽ ഇളയമകളെ അഭിസംബോധന ചെയ്ത മോണിക്ക, ക്ഷമിക്കണമെന്നും അമ്മയ്ക്ക് മരിക്കണമെന്നും കുറിച്ചിട്ടുണ്ട്. താൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ഭർത്താവിനെ അഭിസംബോധന ചെയ്ത് മോണിക്ക എഴുതിയിട്ടുണ്ട്. "എനിക്ക് കുറച്ചുകാര്യം പറയാനുണ്ട്, കുറച്ചല്ല, ഒരുപാടുണ്ട്.

> കുറച്ചു ദിവസമായി എന്നെ ഒരാൾ ഭീഷണിപ്പെടുത്തുകയാണ്. അയാൾ എന്നെ നാളുകളായി സമ്മർദത്തിലാക്കുകയാണ്. ഇതേ തുടർന്ന് ഞാൻ കടുംകൈ ചെയ്യുകയാണ്. പറ്റുമെങ്കിൽ എന്നോട് ദയവായി ക്ഷമിക്കുക"- ഭർത്താവിനെ അഭിസംബോധന ചെയ്ത് മോണിക്ക കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356637/woman-commits-suicide-after-children-fall-asleep-family-says-digital-arrest-threat-followed)