---
title: " തെരുവുനായ ഭീതി; 12 പേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ നാട്ടുകാർ അടിച്ചുകൊന്നു"
english_title: "Stray dog ​​scare in Poovachal; 12 people bitten, locals beat the attacking dog to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356625/stray-dog-scare-in-poovachal-12-people-bitten-locals-beat-the-attacking-dog-to-death"
published_at: "2026-05-01T14:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f46b67e5090_sedfsde.jpg"
keywords: []
---

#  തെരുവുനായ ഭീതി; 12 പേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ നാട്ടുകാർ അടിച്ചുകൊന്നു

> **Lead Summary:** തിരുവനന്തപുരം: **[** പൂവച്ചൽ പഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

## Article Content

തിരുവനന്തപുരം: **[** പൂവച്ചൽ പഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

വഴിയാത്രക്കാർക്ക് പുറമെ വളർത്തുമൃഗങ്ങളെയും കോഴികളെയും നായ ആക്രമിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച നായയെ ഒടുവിൽ നാട്ടുകാർ അടിച്ചുകൊന്നു.

നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ജഡം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356625/stray-dog-scare-in-poovachal-12-people-bitten-locals-beat-the-attacking-dog-to-death)