---
title: "ഇനി ടോൾ നൽകാൻ കാത്തുനിൽക്കേണ്ട; രാജ്യത്തെ ആദ്യ ബാരിയർ രഹിത ടോൾ പ്ലാസ പ്രവർത്തനമാരംഭിച്ചു"
english_title: "No more waiting to pay toll; the country's first barrier-free toll plaza has begun operations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356612/no-more-waiting-to-pay-toll-the-countrys-first-barrier-free-toll-plaza-has-begun-operations"
published_at: "2026-05-01T13:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f462d502fa4_dsfd.jpg"
keywords: []
---

# ഇനി ടോൾ നൽകാൻ കാത്തുനിൽക്കേണ്ട; രാജ്യത്തെ ആദ്യ ബാരിയർ രഹിത ടോൾ പ്ലാസ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** സുറത്ത്: **[** ദേശീയപാതകളിൽ ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അത്യാധുനിക 'ബാരിയർ രഹിത' സംവിധാനം നിലവിൽ വന്നു. മുംബൈ-ഡൽഹി ദേശീയപാതയിലെ സുറത്തിനടുത്തുള്ള ചോര്യാസി ടോൾ പ്ലാസയിലാണ് ഈ നൂതന സംവിധാനം ആദ്യമായി നടപ്പിലാക്കിയത്.

## Article Content

സുറത്ത്: **[** ദേശീയപാതകളിൽ ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അത്യാധുനിക 'ബാരിയർ രഹിത' സംവിധാനം നിലവിൽ വന്നു. മുംബൈ-ഡൽഹി ദേശീയപാതയിലെ സുറത്തിനടുത്തുള്ള ചോര്യാസി ടോൾ പ്ലാസയിലാണ് ഈ നൂതന സംവിധാനം ആദ്യമായി നടപ്പിലാക്കിയത്.

ബാരിയറുകളോ മറ്റ് തടസ്സങ്ങളോ ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് വേഗത കുറയ്ക്കാതെ തന്നെ ടോൾ പ്ലാസ കടന്നുപോകാം. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പോലും ടോൾ തത്സമയം ഈടാക്കാൻ ഈ സംവിധാനത്തിന് കഴിയും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഹൈ റെസല്യൂഷൻ ക്യാമറകൾ, ആർ.എഫ്.ഐ.ഡി സെൻസറുകൾ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ വഴി വാഹനത്തിന്റെ നമ്പറും ഫാസ്‌ടാഗും സെക്കൻഡുകൾക്കുള്ളിൽ പരിശോധിക്കപ്പെടും.

2026 അവസാനത്തോടെ രാജ്യത്തെ ആയിരത്തിലധികം ടോൾ പ്ലാസകളെ ഇത്തരത്തിൽ എഐ അധിഷ്ഠിത ബാരിയർ രഹിത സംവിധാനത്തിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.  ഈ മാറ്റത്തിലൂടെ പ്രതിവർഷം 1,500 കോടി രൂപയുടെ ഇന്ധന ലാഭവും സർക്കാരിന് 6,000 കോടി രൂപയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നു.

യാത്രക്കാർക്ക് സമയലാഭവും സുഗമമായ യാത്രയും ഉറപ്പാക്കുന്ന ഈ പദ്ധതി വരും മാസങ്ങളിൽ കൂടുതൽ ഹൈവേകളിലേക്ക് വ്യാപിപ്പിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356612/no-more-waiting-to-pay-toll-the-countrys-first-barrier-free-toll-plaza-has-begun-operations)