---
title: "കോഴിക്കോട്  പേരാമ്പ്രയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്"
english_title: "stones pelted ambulance carrying patient perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356599/stones-pelted-ambulance-carrying-patient-perambra"
published_at: "2026-05-01T13:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f45c123b610_perambra.jpg"
keywords: []
---

# കോഴിക്കോട്  പേരാമ്പ്രയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്

> **Lead Summary:** **കോഴിക്കോട്: ** പേരാമ്പ്ര കരുവണ്ണൂരിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ്.

## Article Content

**കോഴിക്കോട്: ** പേരാമ്പ്ര കരുവണ്ണൂരിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി അതിവേഗം പോവുകയായിരുന്നു ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ ആംബുലൻസിന്റെ ഇടത് വശത്തെ ചില്ല് തകർന്നു.

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു. രോഗിയുടെ ജീവൻ അപകടത്തിലായതിനാൽ വാഹനം നിർത്താതെ ഡ്രൈവർ മെഡിക്കൽ കോളേജിലേക്ക് കുതിക്കുകയായിരുന്നു.

രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിയെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

ജീവൻരക്ഷാവാഹനങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356599/stones-pelted-ambulance-carrying-patient-perambra)