---
title: "വ്യാജപേരിൽ തുർക്കിയിൽ താമസം; മയക്കുമരുന്ന് മാഫിയ തലവൻ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു"
english_title: "Drug mafia boss Salim Dola, who was living in Turkey under a fake name, was brought to India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356593/drug-mafia-boss-salim-dola-who-was-living-in-turkey-under-a-fake-name-was-brought-to-india"
published_at: "2026-05-01T12:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f455af89322_fdssfd.jpg"
keywords: []
---

# വ്യാജപേരിൽ തുർക്കിയിൽ താമസം; മയക്കുമരുന്ന് മാഫിയ തലവൻ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു

> **Lead Summary:** ദില്ലി: **[** വർഷങ്ങളായി ഒളിവിലായിരുന്ന രാജ്യാന്തര മയക്കുമരുന്ന് കടത്ത് സൂത്രധാരൻ മുഹമ്മദ് സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി. തുർക്കിയിൽ 'ഹംസ' എന്ന വ്യാജപേരിൽ ബൾഗേറിയൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. നിലവിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ദോല.

## Article Content

ദില്ലി: **[** വർഷങ്ങളായി ഒളിവിലായിരുന്ന രാജ്യാന്തര മയക്കുമരുന്ന് കടത്ത് സൂത്രധാരൻ മുഹമ്മദ് സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി. തുർക്കിയിൽ 'ഹംസ' എന്ന വ്യാജപേരിൽ ബൾഗേറിയൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. നിലവിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ദോല.

 അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള ഇയാൾ, ആ സ്വാധീനം ഉപയോഗിച്ചാണ് രാജ്യാന്തര മയക്കുമരുന്ന് വിപണിയിൽ പിടിമുറുക്കിയത്. പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

2012-ലും 2018-ലും മുംബൈയിൽ വെച്ച് മയക്കുമരുന്നുമായി ഇയാൾ എൻ.സി.ബിയുടെ പിടിയിലായിട്ടുണ്ട്. എന്നാൽ 2018-ൽ ജാമ്യം ലഭിച്ചതോടെ യു.എ.ഇയിലേക്കും പിന്നീട് വ്യാജ രേഖകൾ ഉപയോഗിച്ച് തുർക്കിയിലേക്കും കടന്നുകളയുകയായിരുന്നു.

ഇന്ത്യയുടെ ആവശ്യപ്രകാരം ഇൻ്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്ന് തുർക്കി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 28-നാണ് ദോലയെ ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.

 മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ഹെറോയിൻ, ചരസ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടിയ സംഭവങ്ങളിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356593/drug-mafia-boss-salim-dola-who-was-living-in-turkey-under-a-fake-name-was-brought-to-india)