---
title: " പാമ്പിനെയും നായയെയും കൊണ്ട് പൊറുതിമുട്ടി ....!  ചായ്ക്കുളം തെരുവ് നായ ആക്രമണം, പതിനഞ്ചോളം പേർക്ക് പരിക്ക്"
english_title: "Veeranakavu Chaikulam stray dog ​​attack, around fifteen people injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356590/veeranakavu-chaikulam-stray-dog-attack-around-fifteen-people-injured-new"
published_at: "2026-05-01T12:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f453b218403_dog.jpg"
keywords: []
---

#  പാമ്പിനെയും നായയെയും കൊണ്ട് പൊറുതിമുട്ടി ....!  ചായ്ക്കുളം തെരുവ് നായ ആക്രമണം, പതിനഞ്ചോളം പേർക്ക് പരിക്ക്

> **Lead Summary:** **കാട്ടാക്കട: **തെരുവ് നായ ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്. വീരണകാവ് ചായ്ക്കുളം പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം . വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെയാണ് പ്രദേശത്ത് തെരുവ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ പന്ത്രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

## Article Content

**കാട്ടാക്കട: **തെരുവ് നായ ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്. വീരണകാവ് ചായ്ക്കുളം പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം . വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെയാണ് പ്രദേശത്ത് തെരുവ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ പന്ത്രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ചായ്ക്കുളം, വീരണകാവ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (70), ഓമന അമ്മ (70), കുട്ടന്‍പിള്ള (65), ഗോപാലകൃഷ്ണന്‍ (61), അശ്വതി (40), തുളസീധരന്‍ നായര്‍ (58), വിക്രമന്‍ നായര്‍ (65), മോഹനന്‍ (64) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

കൈകളിലും മുഖത്തും പരിക്കേറ്റവരാണ് ഏറെയും. വൈകീട്ട് പുറത്തിറങ്ങിയവരെയും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356590/veeranakavu-chaikulam-stray-dog-attack-around-fifteen-people-injured-new)