---
title: "  പേവിഷ ബാധയേറ്റോ?  വെള്ളം കണ്ടാല്‍ ഭയം, വിഭ്രാന്തി പ്രകടിപ്പിച്ചു, ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ 45 കാരൻ മരിച്ച നിലയില്‍"
english_title: "Man who attacked ambulance staff and fled found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356566/man-who-attacked-ambulance-staff-and-fled-found-dead-new-"
published_at: "2026-05-01T11:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f44b0ee92ed_dead.jpg"
keywords: []
---

#   പേവിഷ ബാധയേറ്റോ?  വെള്ളം കണ്ടാല്‍ ഭയം, വിഭ്രാന്തി പ്രകടിപ്പിച്ചു, ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ 45 കാരൻ മരിച്ച നിലയില്‍

> **Lead Summary:** **ഇടുക്കി: **ആംബുലൻസിനുള്ളിൽ വെച്ച് ജീവനക്കാരെ അക്രമിച്ച് പുറത്തേക്ക് ഓടിയ വട്ടവിള സ്വദേശി രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചയ്ക്കല്‍ ബൈപ്പാസിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് പേവിഷ ബാധയേറ്റതായി സംശയിക്കുന്നു.

## Article Content

**ഇടുക്കി: **ആംബുലൻസിനുള്ളിൽ വെച്ച് ജീവനക്കാരെ അക്രമിച്ച് പുറത്തേക്ക് ഓടിയ വട്ടവിള സ്വദേശി രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചയ്ക്കല്‍ ബൈപ്പാസിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് പേവിഷ ബാധയേറ്റതായി സംശയിക്കുന്നു.

വെള്ളം കണ്ടാല്‍ ഭയപ്പെടുന്ന 50കാരനെക്കുറിച്ച് നാട്ടുകാരാണ് 108 ആംബുലന്‍സില്‍ വിവരം അറിയിച്ചത്. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിളയില്‍ നിന്നായിരുന്നു രാജേന്ദ്രനെ ആംബുലന്‍സില്‍ കയറ്റിയത്. എന്നാല്‍ ഓടിക്കൊണ്ടിരിക്കെ ആംബുലന്‍സില്‍വെച്ച് ഇയാള്‍ ജീവനക്കാരെ ആക്രമിക്കുകയും ഇറങ്ങി ഓടുകയുമായിരുന്നു.

പരിഭ്രാന്തരായ ആംബുലന്‍സ് ജീവനക്കാര്‍ പ്രദേശത്തെ വീടുകളില്‍ അഭയം തേടുകയായിരുന്നു. തെരുവുനായകള്‍ക്ക് ബിസ്‌ക്കറ്റ് നല്‍കുന്ന ശീലം രവീന്ദ്രനുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ രവീന്ദ്രന്റെ കയ്യില്‍ മുറിവേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ കാര്യം ആരോടും പറഞ്ഞിരുന്നില്ല.

കഴിഞ്ഞദിവസം രാത്രി വട്ടവിള ജംഗ്ഷനില്‍ വച്ച് രാത്രി ഇയാള്‍ വിഭ്രാന്തി പ്രകടിപ്പിച്ചതോടെയാണ് നാട്ടുകാര്‍ 108 ആംബുലന്‍സ് വിളിച്ചത്. ഒരാഴ്ച മുമ്പും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356566/man-who-attacked-ambulance-staff-and-fled-found-dead-new-)