---
title: "അമ്മയുടെ സം​ര​ക്ഷ​ണം തലയിലാകുമെന്ന്  പേടി...: തി​രു​വ​ന​ന്ത​പു​രത്ത് അ​മ്മ​യെ ത​ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്;  മകന് ജീവപര്യന്തം "
english_title: "Mother beaten to death with a stick in Thiruvananthapuram, court grants pardon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356565/mother-beaten-to-death-with-a-stick-in-thiruvananthapuram-court-grants-pardon"
published_at: "2026-05-01T11:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4478099b8a_court.jpg"
keywords: []
---

# അമ്മയുടെ സം​ര​ക്ഷ​ണം തലയിലാകുമെന്ന്  പേടി...: തി​രു​വ​ന​ന്ത​പു​രത്ത് അ​മ്മ​യെ ത​ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്;  മകന് ജീവപര്യന്തം 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: ** തി​രു​വ​ന​ന്ത​പു​രത്ത് അ​മ്മ​യെ ത​ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശിക്ഷ വിധിച്ച് കോടതി . പ്രതിക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 25,000 രൂ​പ പി​ഴ​യു ശിക്ഷ.

## Article Content

**തി​രു​വ​ന​ന്ത​പു​രം: ** തി​രു​വ​ന​ന്ത​പു​രത്ത് അ​മ്മ​യെ ത​ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശിക്ഷ വിധിച്ച് കോടതി . പ്രതിക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 25,000 രൂ​പ പി​ഴ​യു ശിക്ഷ.

തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി ജ​ഡ്ജ് വി. ​അ​ന​സി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. 2021 മേ​യ് നാ​ലി​നാ​ണ് സം​ഭ​വം. ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി ഡ​യാ​ന പാ​ല​സ് വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന റീ​ത്ത​യെ (71) മ​ക​ൻ ത​ങ്ക​ച്ച​ൻ റൂ​ൾ ത​ടി​കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്രാ​യാ​ധി​ക്യ​വും അ​സു​ഖ​ങ്ങ​ളും മൂ​ലം അ​വ​ശ​യാ​യ മാ​താ​വി​ന്റെ സം​ര​ക്ഷ​ണം പ്ര​തി​യു​ടെ ത​ല​യി​ലാ​കു​മെ​ന്ന് ക​രു​തി​യാ​ണ് കൊ​ല​ന​ട​ത്തി​യ​ത് എ​ന്നാ​ണ് പൊ​ലീ​സ് കേ​സ്. സം​ഭ​വ ദി​വ​സം വീ​ടി​ന്​ പി​ന്നി​ലാ​യി കെ​ട്ടി​യി​രു​ന്ന ടാ​ർ​പ്പാ​യു​ടെ കീ​ഴി​ൽ വ​ച്ച് റീ​ത്ത​യെ ത​ങ്ക​ച്ച​ൻ അ​ടി​ക്കു​ന്ന​തും ത​ല പി​ടി​ച്ച് ചു​വ​രി​ൽ ഇ​ടി​ക്കു​ന്ന​തും അ​യ​ൽ​വാ​സി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ആ​ൾ ഉ​ൾ​പ്പെ​ടെ 21 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്‌​ത​രി​ക്കു​ക​യും 31 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഠി​നം​കു​ളം പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലേ​ക്ക് പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ കെ. ​വേ​ണി ഹാ​ജ​രാ​യി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356565/mother-beaten-to-death-with-a-stick-in-thiruvananthapuram-court-grants-pardon)