ലഹരിമരുന്നും ഗുണ്ടാവിളയാട്ടവും; കൊച്ചിയിലെ രാത്രി പാർട്ടികൾക്ക് കടുത്ത നിയന്ത്രണം

ലഹരിമരുന്നും ഗുണ്ടാവിളയാട്ടവും; കൊച്ചിയിലെ രാത്രി പാർട്ടികൾക്ക് കടുത്ത നിയന്ത്രണം

ലഹരിമരുന്നും ഗുണ്ടാവിളയാട്ടവും; കൊച്ചിയിലെ രാത്രി പാർട്ടികൾക്ക് കടുത്ത നിയന്ത്രണം
2026-05-01T09:57:00 | By Krishnapriya S R

കൊച്ചി: (truevisionnews.com) നഗരത്തിലെ രാത്രികാല ആഘോഷങ്ങൾക്കും ഡി.ജെ. പാർട്ടികൾക്കും പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങൾ പതിവായതും കണക്കിലെടുത്താണ് ഈ നീക്കം.

ബാറുകൾ അർധരാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും, ഡി.ജെ. പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് പോലീസ് നിർദേശം നൽകി. ആഘോഷങ്ങൾ പുലർച്ചെ വരെ നീളുന്നതും അത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.

എം.ഡി.എം.എ, മെത്താംഫെറ്റമിൻ, ഹെറോയിൻ തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും നഗരത്തിൽ വൻതോതിൽ വർധിച്ചിട്ടുണ്ട്. ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗം പേരും ഇത്തരം പാർട്ടികൾക്കായാണ് ലഹരി എത്തിച്ചതെന്ന് മൊഴി നൽകുന്ന സാഹചര്യത്തിൽ, അന്വേഷണം ഡി.ജെ കേന്ദ്രങ്ങളിലേക്ക് നീളുകയാണ്.

അവധിക്കാലമായതിനാൽ പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതും പാർട്ടികൾക്ക് ശേഷം നഗരത്തിലൂടെയുള്ള അപകടകരമായ ബൈക്ക് റേസിംഗും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

നിലവിൽ നഗരത്തിലെ ഇരുപതോളം കേന്ദ്രങ്ങളിൽ ഡി.ജെ. പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം ഇടങ്ങളിൽ ബൗൺസർമാർ പ്രായപരിധിയും തിരിച്ചറിയൽ രേഖകളും പരിശോധിക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ല.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പാർട്ടികളുമായി ബന്ധപ്പെട്ട് 50-ലധികം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. പാർട്ടിക്കിടെയുണ്ടായ സംഘർഷങ്ങൾ, കത്തിക്കുത്ത്, യുവതികളോടുള്ള അപമര്യാദയായ പെരുമാറ്റം, പാർട്ടികഴിഞ്ഞ് മടങ്ങുന്നവർ അപകടത്തിൽപ്പെടുന്ന സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്താണ് ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചത്.

Content Highlight: Strict restrictions on night parties in Kochi

Next TV

Related Stories
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
adimage
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
Top Stories

adimage adimage
Entertainment News