---
title: "19 പേജുള്ള ആത്മഹത്യാക്കുറിപ്പ്; ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തടാകത്തിൽ ചാടി മരിച്ചു"
english_title: "Software engineer commits suicide by jumping into lake in Hyderabad, leaves 19-page suicide note"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356520/software-engineer-commits-suicide-by-jumping-into-lake-in-hyderabad-leaves-19-page-suicide-note"
published_at: "2026-05-01T09:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f42c460300e_rewfg.jpg"
keywords: []
---

# 19 പേജുള്ള ആത്മഹത്യാക്കുറിപ്പ്; ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തടാകത്തിൽ ചാടി മരിച്ചു

> **Lead Summary:** ഹൈദരാബാദ്: **[** ഭാര്യയുടെ വഞ്ചനയിൽ മനംനൊന്ത് 36 വയസ്സുകാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ സീതാറാം ആണ് മരിച്ചത്. തന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുന്ന 19 പേജുള്ള കുറിപ്പ് കണ്ടെടുത്തു.

## Article Content

ഹൈദരാബാദ്: **[** ഭാര്യയുടെ വഞ്ചനയിൽ മനംനൊന്ത് 36 വയസ്സുകാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ സീതാറാം ആണ് മരിച്ചത്. തന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുന്ന 19 പേജുള്ള കുറിപ്പ് കണ്ടെടുത്തു.

ഭാര്യക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്നും ഇത് തന്നെ മാനസികമായി തകർത്തുവെന്നും സീതാറാം കുറിപ്പിൽ പറയുന്നു. താൻ വീട്ടിലില്ലാത്ത സമയത്ത് ഇവർ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.  ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഒരാൾ ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചത് കണ്ടപ്പോഴാണ് താൻ ഈ വിവരങ്ങൾ അറിഞ്ഞതെന്ന് കുറിപ്പിൽ പറയുന്നു. താൻ ഏറെ സ്നേഹിച്ച വ്യക്തിയിൽ നിന്നുള്ള വഞ്ചന താങ്ങാനായില്ലെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

 സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 19 പേജുള്ള കുറിപ്പിന്റെ ആധികാരികത പരിശോധിച്ചു വരികയാണ്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന ആരോപണത്തിൽ സൈബർ ക്രൈം വിഭാഗത്തിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356520/software-engineer-commits-suicide-by-jumping-into-lake-in-hyderabad-leaves-19-page-suicide-note)