---
title: "'സ്വന്തം പാത്രവുമായി മറ്റുള്ളവർ കഴിച്ച ശേഷം എത്തണം'; ഭക്ഷണ വിതരണത്തിൽ ദളിതരോട് വിവേചനം, ഗുജറാത്തിൽ കേസെടുത്തു"
english_title: "Discrimination against Dalits in Gujarat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356517/discrimination-against-dalits-in-gujarat"
published_at: "2026-05-01T09:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f428316ded9_2.jpg"
keywords: []
---

# 'സ്വന്തം പാത്രവുമായി മറ്റുള്ളവർ കഴിച്ച ശേഷം എത്തണം'; ഭക്ഷണ വിതരണത്തിൽ ദളിതരോട് വിവേചനം, ഗുജറാത്തിൽ കേസെടുത്തു

> **Lead Summary:** **അഹമ്മദാബാദ്: [ **ഗുജറാത്തിലെ ജുനഗഢ് ജില്ലയിലുള്ള വിസവദാർ ഗ്രാമത്തിൽ ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് വിവേചനം കാണിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

## Article Content

**അഹമ്മദാബാദ്: [ **ഗുജറാത്തിലെ ജുനഗഢ് ജില്ലയിലുള്ള വിസവദാർ ഗ്രാമത്തിൽ ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് വിവേചനം കാണിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

ശ്രീരാമക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നടന്ന സദ്യയിലേക്ക് ദളിതരെ ക്ഷണിച്ചപ്പോൾ, സ്വന്തമായി പാത്രവും ഗ്ലാസുമായി വരണമെന്ന വിചിത്രമായ ഉപാധി ഭാരവാഹികൾ മുന്നോട്ടുവെക്കുകയായിരുന്നു.

ക്ഷേത്രം ഭാരവാഹികളായ അഞ്ചുപേർക്കെതിരെയാണ് വിസവദാർ പോലീസ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു സമുദായക്കാർ ഭക്ഷണം കഴിച്ചുപോയതിനുശേഷം മാത്രമേ ദളിതർ എത്താവൂ എന്നും, പ്രസാദം വാങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്നും നിബന്ധന വെച്ചതായാണ് പരാതി.

ബുധനാഴ്ച നടന്ന പരിപാടിയിൽ ഏകദേശം രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്. അജയ് ബൊറിച്ച എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ജുനഗഢ് എസ്.സി. സെൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356517/discrimination-against-dalits-in-gujarat)