---
title: "ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു, കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി; ജെപി മോർഗൻ എക്സിക്യൂട്ടീവിനെതിരെ പരാതിയുമായി ഇന്ത്യൻ വംശജൻ"
english_title: "Indian-origin man files complaint against JP Morgan executive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356504/indian-origin-man-files-complaint-against-jp-morgan-executive"
published_at: "2026-05-01T09:02:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f41f7a0305b_Indian-origin_man_files_complaint_against_JP_Morgan_executive.jpg"
keywords: []
---

# ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു, കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി; ജെപി മോർഗൻ എക്സിക്യൂട്ടീവിനെതിരെ പരാതിയുമായി ഇന്ത്യൻ വംശജൻ

> **Lead Summary:** **വാഷിങ്ടൺ:[ **ജെപി മോർഗനിലെ ഉന്നത ഉദ്യോഗസ്ഥ ലോർണ ഹാജ്‌ദിനിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഇന്ത്യൻ വംശജനായ ജൂനിയർ ഉദ്യോഗസ്ഥൻ രംഗത്ത്. ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതിയിലാണ് യുവാവ് പരാതി ഫയൽ ചെയ്തത്.

## Article Content

**വാഷിങ്ടൺ:[ **ജെപി മോർഗനിലെ ഉന്നത ഉദ്യോഗസ്ഥ ലോർണ ഹാജ്‌ദിനിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഇന്ത്യൻ വംശജനായ ജൂനിയർ ഉദ്യോഗസ്ഥൻ രംഗത്ത്. ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതിയിലാണ് യുവാവ് പരാതി ഫയൽ ചെയ്തത്.

> ലഹരിമരുന്ന് നൽകി മയക്കിയ ശേഷം ലോർണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. തന്റെ വംശീയ പശ്ചാത്തലത്തെ പരിഹസിക്കുന്ന രീതിയിലുള്ള അധിക്ഷേപങ്ങൾ ലോർണ നടത്തിയതായും പരാതിയിൽ പറയുന്നു. ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും പ്രമോഷൻ തടയുമെന്നും ഭീഷണിപ്പെടുത്തി. "നീ എന്റെ ഉടമസ്ഥതയിലുള്ളവനാണ്" എന്ന് ലോർണ തന്നോട് പറഞ്ഞതായും അദ്ദേഹം കോടതിയെ അറിയിച്ചു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ ലോർണ നിരീക്ഷിച്ചിരുന്നതായും ആരോപണമുണ്ട്. അതേസമയം ഈ കേസിൽ ആരോപണവിധേയയായ ലോർണ ഹാജ്‌ദിനി എല്ലാ ആരോപണങ്ങളും നിഷേധിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പരാതിക്കാരൻ ഉന്നയിക്കുന്ന സ്ഥലങ്ങളിൽ താൻ പോയിട്ടില്ലെന്നുമാണ് ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കിയത്.

ജെ.പി. മോർഗൻ അധികൃതരും പരാതി അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു. ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, അന്വേഷണവുമായി സഹകരിക്കാൻ പരാതിക്കാരൻ തയ്യാറായില്ലെന്നും ബാങ്ക് വക്താവ് അറിയിച്ചു. അടുത്തിടെയായി ജെ.പി. മോർഗനെതിരെ ഉയരുന്ന രണ്ടാമത്തെ പ്രധാന പരാതിയാണിത്. നേരത്തെ മറ്റൊരു ഇന്ത്യൻ വംശജയായ ജീവനക്കാരി നൽകിയ വിവേചന പരാതിയും കോടതിയുടെ പരിഗണനയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356504/indian-origin-man-files-complaint-against-jp-morgan-executive)