---
title: "പരിശീലനത്തിനിടെ ഹോക്കി ബോള്‍ തലയിൽകൊണ്ട് 13-കാരിക്ക് ദാരുണാന്ത്യം"
english_title: "13-year-old dies tragically after being hit in the head by a hockey ball during practice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356501/13-year-old-dies-tragically-after-being-hit-in-the-head-by-a-hockey-ball-during-practice"
published_at: "2026-05-01T08:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f41bac2d43e_death_13.jpg"
keywords: []
---

# പരിശീലനത്തിനിടെ ഹോക്കി ബോള്‍ തലയിൽകൊണ്ട് 13-കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** പരിശീലനത്തിനിടെ ഹോക്കി ബോള്‍ തലയിൽകൊണ്ട് 13കാരിക്ക് ദാരുണാന്ത്യം. ഗുയിരിം സെൻ്റ് ആൻ്റണി ഹൈസ്കൂളിലെ 9ആം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ ആണ് മരിച്ചത്. ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് സംഭവം. അടുത്ത അധ്യായന വർഷത്തേക്കുള്ള മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് ദാരുണമായ സംഭവം. പരിശീലനം തുടങ്ങിയതിന് അൽപനേരത്തിന് ശേഷം റുയീഷയുടെ തലയിൽ ഹോക്കി ബോള്‍ കൊള്ളുകയും പിന്നീട് കു‍ഴഞ്ഞുവീ‍ഴുകയുമായിരുന്നു.

## Article Content

പരിശീലനത്തിനിടെ ഹോക്കി ബോള്‍ തലയിൽകൊണ്ട് 13കാരിക്ക് ദാരുണാന്ത്യം. ഗുയിരിം സെൻ്റ് ആൻ്റണി ഹൈസ്കൂളിലെ 9ആം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ ആണ് മരിച്ചത്. ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് സംഭവം. അടുത്ത അധ്യായന വർഷത്തേക്കുള്ള മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് ദാരുണമായ സംഭവം. പരിശീലനം തുടങ്ങിയതിന് അൽപനേരത്തിന് ശേഷം റുയീഷയുടെ തലയിൽ ഹോക്കി ബോള്‍ കൊള്ളുകയും പിന്നീട് കു‍ഴഞ്ഞുവീ‍ഴുകയുമായിരുന്നു.

‘എല്ലാ ദിവസവും അവർ പരീശീലിക്കാറുള്ളതുപോലെ അന്നും ചെയ്തു. സ്കൂള്‍ സമയത്തിൽ തന്നെയാണ് ഈ ദാരുണമായ സംഭവമുണ്ടായത്. റുയീഷയുടെ തലയിൽ ബോള്‍ കൊണ്ടതിന് പിന്നാലെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു.’ സ്കൂള്‍ പ്രിൻസിപ്പാള്‍ പറഞ്ഞു.

സ്വാഭാവിക മരണമെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം എന്താണെന്ന് മനസിലാകുകയുള്ളൂവെന്ന് പൊലീസ് കൂട്ടിച്ചേർത്തു. രണ്ട് വർഷം മുൻപാണ് സ്പോർട്സിലേക്ക് റുയീഷ ആകർഷിക്കപ്പെടുന്നത്. സഹോദരൻ സൂരജ്, ബിഹാറിൽ വെച്ച് നടന്ന സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോവ സംഘത്തെ നയിച്ച ക്യാപ്റ്റനായിരുന്നു. ഇതിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റുയീഷയും സ്പോർട്സിലേക്ക് വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356501/13-year-old-dies-tragically-after-being-hit-in-the-head-by-a-hockey-ball-during-practice)