---
title: "'എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന'; പ്രായം തെളിയിക്കുന്ന രേഖകളുമായി വൈറൽ താരം കോടതിയിൽ"
english_title: "'There is a political conspiracy going on against me'; Viral star appears in court with documents proving her age"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356497/there-is-a-political-conspiracy-going-on-against-me-viral-star-appears-in-court-with-documents-proving-her-age"
published_at: "2026-05-01T08:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f416b931143_Viral_star_appears_in_court_with_documents_proving_her_age.jpg"
keywords: []
---

# 'എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന'; പ്രായം തെളിയിക്കുന്ന രേഖകളുമായി വൈറൽ താരം കോടതിയിൽ

> **Lead Summary:** തിരുവനന്തപുരം: : കുംഭമേള വൈറൽ താരമായ പെൺകുട്ടി പ്രായം തെളിയിക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തലിനും, 'മണിപ്പൂർ ഡയറി' സിനിമയുടെ സംവിധായകന്റെ മോശം പെരുമാറ്റത്തിനുമെതിരെ നൽകിയ പരാതിയിലാണ് പെൺകുട്ടി എറണാകുളം സിജെഎം കോടതിയിലെത്തി രഹസ്യമൊഴി നൽകിയത്. തന്റെ പ്രായത്തെക്കുറിച്ച് നടക്കുന്നത് നുണപ്രചരണമാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും കോടതി നടപടികൾക്ക് ശേഷം താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

## Article Content

തിരുവനന്തപുരം: : കുംഭമേള വൈറൽ താരമായ പെൺകുട്ടി പ്രായം തെളിയിക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തലിനും, 'മണിപ്പൂർ ഡയറി' സിനിമയുടെ സംവിധായകന്റെ മോശം പെരുമാറ്റത്തിനുമെതിരെ നൽകിയ പരാതിയിലാണ് പെൺകുട്ടി എറണാകുളം സിജെഎം കോടതിയിലെത്തി രഹസ്യമൊഴി നൽകിയത്. തന്റെ പ്രായത്തെക്കുറിച്ച് നടക്കുന്നത് നുണപ്രചരണമാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും കോടതി നടപടികൾക്ക് ശേഷം താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രായപൂര്‍ത്തിയാകും മുമ്പാണ് കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ചുമത്തിയ പോക്സോ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടി എറണാകുളം സിജെഎം കോടതിക്ക് മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്. മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വിഎച്ച് പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഈ കേസിലാണ് മജിസ്ട്രേറ്റിനു മുന്നിലെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയത്. ഈ കേസില്‍ രഹസ്യമൊഴി നല്‍കുന്ന ഘട്ടത്തിലാണ് തന്‍റെ പ്രായവുമായി ബന്ധപ്പെട്ട രേഖകളും പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന കാര്യമടക്കം പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. തന്‍റെ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചുമത്തിയ കേസെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356497/there-is-a-political-conspiracy-going-on-against-me-viral-star-appears-in-court-with-documents-proving-her-age)