പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു
2026-04-30T21:27:00 | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകൾക്ക് ശേഷമാണ് ഈ പത്തുവയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെ ഹാളിൽ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും പുലർച്ചെ രണ്ട് മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഭക്ഷണത്തിലെ അസ്വാഭാവികതയാണെന്ന് കരുതി ആദ്യം ജീരകവെള്ളം നൽകിയെങ്കിലും അഞ്ചു മണിയോടെ കുട്ടികൾ കുഴഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്നും അതീവ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെക്കുറിച്ചുള്ള വിവരം ഉടൻ ആശുപത്രിയിൽ അറിയിക്കാൻ കഴിഞ്ഞത് ചികിത്സയിൽ നിർണ്ണായകമായി.


ഉടൻ തന്നെ അനോഷിനെയും എട്ടു വയസ്സുകാരനായ സഹോദരൻ അൽജോയെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ അൽജോ മരണത്തിന് കീഴടങ്ങിയിരുന്നു. ശ്വാസതടസ്സവും നാഡീവ്യൂഹത്തെ ബാധിച്ച തളർച്ചയും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ തന്നെ വെന്റിലേറ്ററിൽ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ തന്നെ 15 അംഗ വിദഗ്ധ മെഡിക്കൽ ടീം കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം നിലച്ച സ്ഥിതിലായിരുന്ന കുട്ടിയെ വെന്റിലേറ്റർ, എക്മോ (ECMO), ആന്റി സ്നേക് വെനം, ബ്രോങ്കോസ്കോപ്പി തുടങ്ങിയ ലൈഫ് സേവിംഗ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

ഫൈബർ ഒപ്റ്റിക് ബ്രോങ്കോസ്കോപ്പിയിലൂടെ ട്യൂബ് ശരിയായ സ്ഥാനത്തേക്ക് മാറ്റുകയും വായുസഞ്ചാരം പുനഃസ്ഥാപിക്കുകയും ചെയ്തു. ശ്വാസനാളത്തിലെ മുറിവ് തുന്നിച്ചേർക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ സുരക്ഷിതമാക്കാൻ അനോഷിനെ എക്മോ ചികിത്സയ്ക്കും വിധേയനാക്കി. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ആദ്യത്തെ പീഡിയാട്രിക് എക്മോ ചികിത്സയായിരുന്നു ഇത്. ചികിത്സയോട് അതിവേഗം പ്രതികരിച്ച അനോഷിനെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ എക്മോ, വെന്റിലേറ്റർ സഹായങ്ങളിൽ നിന്നും മാറ്റാൻ സാധിച്ചു.

തുടർന്ന് സാധാരണ നിലയിലേക്ക് മടങ്ങിയ അനോഷ് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും ആരംഭിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും കുടുംബം നന്ദി അറിയിച്ചു.

അനോഷ് എന്ന ബാലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സങ്കീർണ്ണമായ ചികിത്സാ ദൗത്യത്തിൽ പങ്കാളികളായ വിദഗ്ധ സംഘത്തെ ആശുപത്രി മാനേജ്‌മെന്റ് അഭിനന്ദിച്ചു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. രമേശ് കുമാർ, പീഡിയാട്രിക് ഇന്റെൻസിവിസ്റ്റ് ഡോ. ദിനേശ് ആർ.പി, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അരുൺ ഗ്രേസ് റോയ് എന്നിവരുടെ ടീം ചികിത്സ നയിച്ചു.

എമർജൻസി വിഭാഗം മേധാവി ഡോ. ബിനോയ് സേവ്യർ , ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ ശ്രീവത്സയുടെയും നേതൃത്തിലുള എക്മോ ടീം, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക് & വാസ്‌കുലർ സർജറി ടീമിലെ ഡോ. റിനറ്റ് സെബാസ്റ്റ്യൻ, ഡോ. സുചിത് ചെറുവള്ളി എന്നിവർ ഈ ദൗത്യത്തിന്റെ പ്രധാന ഭാഗമായി. ജിജി ഡയസിന്റെ നേതൃത്വത്തിലുള്ള നഴ്സിംഗ് ടീമും ഫിസിയോതെറാപ്പി വിഭാഗവും മറ്റ് ആശുപത്രി ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിലൂടെയാണ് ഈ നേട്ടം സാധ്യമായത്.

ഇതുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സി.ഇ.ഒ ഡോ. ആബേൽ ജോർജ്, ഓപ്പറേഷൻസ് ഹെഡ് ഡോ. ദിൽഷാദ് തൊണ്ടിപ്പറമ്പിൽ, ഷൈജു ദാമോദരൻ എന്നിവരോടൊപ്പം അനോഷിന്റെ മാതാപിതാക്കളായ സിൽജോയും ജോൺസിയും പങ്കെടുത്തു.

അപ്പോളോ അഡ്ലക്സ് ആശുപത്രി ലോബിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി പങ്കെടുത്തു. അനോഷിനെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും ആശുപത്രി അധികൃതരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രമുഖ കമന്റേറ്റർ ഷൈജു ദാമോദരൻ, അനോഷിന് പ്രിയപ്പെട്ട മെസ്സി ജേഴ്‌സിയും ഫുട്ബോളും സമ്മാനമായി നൽകി. ആശുപത്രി ജീവനക്കാരുടെയും പ്രിയപ്പെട്ടവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അനോഷ് ആശുപത്രി വിട്ടത്.


Content Highlight: Anosh, who was being treated at Apollo Adlux in critical condition after a snakebite, has been discharged from the hospital.

Next TV

Related Stories
കരുതിയിരുന്നോ...!  അടുത്ത മൂന്ന്  മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Jul 23, 2026 05:06 PM

കരുതിയിരുന്നോ...! അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കാലാവസ്ഥ വീണ്ടും മോശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40km വരെ കാറ്റിനും...

Read More >>
സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

Jul 23, 2026 04:50 PM

സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

സ്ത്രീകൾക്ക് സുരക്ഷിത യാത്രയ്ക്കായി കെ.എസ്.ആർ.ടി.സിയുടെ പിങ്ക് ബസ് സർവീസ് തിരുവനന്തപുരത്ത് ആരംഭിച്ചു. ടെക്നോപാർക്ക് റൂട്ടിൽ രാത്രികാല സർവീസ്....

Read More >>
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കൊയിലാണ്ടി സ്വദേശിക്ക്

Jul 23, 2026 04:34 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കൊയിലാണ്ടി സ്വദേശിക്ക്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നടേരി സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രദേശത്ത്...

Read More >>
adimage
പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

Jul 23, 2026 04:34 PM

പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ചെന്ന് ആരോപണം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസിനെതിരെ...

Read More >>
ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

Jul 23, 2026 04:34 PM

ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് വാഹനം വാങ്ങിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഷോറും നടത്തിപ്പുകാരി...

Read More >>
51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി...! ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

Jul 23, 2026 04:17 PM

51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി...! ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. 51 ലക്ഷത്തിലധികം പേർക്ക് 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത...

Read More >>
Top Stories










adimage adimage
Entertainment News