---
title: "'രോഗിയായ അമ്മയെ സംരക്ഷിക്കാൻ കഴിയില്ല'; വയോധികയെ അടിച്ചു കൊന്ന മകന് ജീവപര്യന്തം തടവ്"
english_title: "Son of woman who beat and killed elderly woman gets life sentence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356466/son-of-woman-who-beat-and-killed-elderly-woman-gets-life-sentence"
published_at: "2026-04-30T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3737daf6ad_court.jpg"
keywords: []
---

# 'രോഗിയായ അമ്മയെ സംരക്ഷിക്കാൻ കഴിയില്ല'; വയോധികയെ അടിച്ചു കൊന്ന മകന് ജീവപര്യന്തം തടവ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വയോധികയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസിൽ തങ്കച്ചനെ യാണ് ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്. എഴുപത്തിയൊന്നുകാരിയായ റീത്തയെയാണ് കൊലപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വയോധികയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസിൽ തങ്കച്ചനെ യാണ് ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്. എഴുപത്തിയൊന്നുകാരിയായ റീത്തയെയാണ് കൊലപ്പെടുത്തിയത്.

2021 മെയ് നാലിനായിരുന്നു സംഭവം. രോഗിയുമായ അമ്മയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതി കൊല നടത്തിയത്. സംഭവദിവസം വീടിന്‌ പിറകിൽ വച്ച് റീത്തയെ തങ്കച്ചൻ അടിക്കുന്നതും തല പിടിച്ച് ചുവരിൽ ഇടിക്കുന്നതും അയൽവാസികൾ ഫോണിൽ പകർത്തിയിരുന്നു. വീഡിയോ ചിത്രീകരിച്ചയാൾ ഉൾപ്പെടെ 21 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചിരുന്നു. പ്രോസിക്യൂട്ടർ വേണി ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356466/son-of-woman-who-beat-and-killed-elderly-woman-gets-life-sentence)