---
title: " കോഴിക്കോട്ടുകാർക്കും ഇന്ന് ചൂടിൽ നിന്ന് ആശ്വാസം ....: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് "
english_title: "Summer rains are pouring down in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356447/summer-rains-are-pouring-down-in-the-state-new"
published_at: "2026-04-30T17:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f347f02071e_rain.jpg"
keywords: []
---

#  കോഴിക്കോട്ടുകാർക്കും ഇന്ന് ചൂടിൽ നിന്ന് ആശ്വാസം ....: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356447/summer-rains-are-pouring-down-in-the-state-new)