---
title: "മരണം തൊട്ടുമുന്നിൽ! പാളത്തിലേക്ക് വീണ കുഞ്ഞിനെ ട്രെയിനിനടിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ പിടിച്ച് പിതാവ്"
english_title: "Death is just around the corner! Father pulls baby from under train to life after falling onto tracks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356437/death-is-just-around-the-corner-father-pulls-baby-from-under-train-to-life-after-falling-onto-tracks-new"
published_at: "2026-04-30T16:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f33d439d581_Death_is_just_around_the_corner_Father_pulls_baby_from_under_train_to_life_after_falling_onto_tracks.jpg"
keywords: []
---

# മരണം തൊട്ടുമുന്നിൽ! പാളത്തിലേക്ക് വീണ കുഞ്ഞിനെ ട്രെയിനിനടിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ പിടിച്ച് പിതാവ്

> **Lead Summary:** **ബംഗ്ലാദേശ് : [ **ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീണുപോയ കുഞ്ഞിനെ സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്. ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ട്രെയിൻ നീങ്ങിത്തുടങ്ങിയ വേളയിൽ കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. അപകടം കണ്ട ഉടൻ ഒട്ടും വൈകാതെ പിതാവ് ട്രെയിനിനടിയിലേക്ക് ചാടി കുട്ടിയെ നെഞ്ചോട് ചേർത്ത് സുരക്ഷിതമായി പിടിക്കുകയായിരുന്നു.

## Article Content

**ബംഗ്ലാദേശ് : [ **ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീണുപോയ കുഞ്ഞിനെ സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്. ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ട്രെയിൻ നീങ്ങിത്തുടങ്ങിയ വേളയിൽ കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. അപകടം കണ്ട ഉടൻ ഒട്ടും വൈകാതെ പിതാവ് ട്രെയിനിനടിയിലേക്ക് ചാടി കുട്ടിയെ നെഞ്ചോട് ചേർത്ത് സുരക്ഷിതമായി പിടിക്കുകയായിരുന്നു.

ഒന്നര മണിക്കൂർ വൈകിയെത്തിയ ടിറ്റാസ് കമ്മ്യൂട്ടർ ട്രെയിൻ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തിറങ്ങാൻ ശ്രമിക്കവെയാണ് കുട്ടി കൈയിൽ നിന്ന് വഴുതി പാളത്തിലേക്ക് വീണത്. ഒട്ടും വൈകാതെ തന്നെ ട്രെയിനിനടിയിലേക്ക് എടുത്തുചാടിയ പിതാവ് കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നത് സോഷ്യൽമീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ കാണാം.

[](https://t.co/wi7GwQnjN7)

[A little boy who jumped onto the train tracks in Bangladesh was rescued at the last moment by his father. pic.twitter.com/wi7GwQnjN7](https://t.co/wi7GwQnjN7)

[— 1880 News (@1880News) April 30, 2026](https://t.co/wi7GwQnjN7)

ട്രെയിൻ മുകളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളിൽ കുഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പിതാവ് ബലമായി ചേർത്തുപിടിക്കുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ പൂർണ്ണമായും കടന്നുപോയ ശേഷം റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇരുവരെയും പുറത്തെടുത്തു. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട പിതാവിന്റെ ധീരതയെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356437/death-is-just-around-the-corner-father-pulls-baby-from-under-train-to-life-after-falling-onto-tracks-new)