---
title: "മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് ദാരുണാന്ത്യം രണ്ട് കുട്ടികളടക്കം 15 മരണം; പരിക്കേറ്റ ആറുപേരുടെ നില ഗുരുതരം"
english_title: "15 dead, including two children, after pickup van overturns in Madhya Pradesh; six injured in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356426/15-dead-including-two-children-after-pickup-van-overturns-in-madhya-pradesh-six-injured-in-critical-condition"
published_at: "2026-04-30T16:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3325b24613_xcdfghj.jpg"
keywords: []
---

# മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് ദാരുണാന്ത്യം രണ്ട് കുട്ടികളടക്കം 15 മരണം; പരിക്കേറ്റ ആറുപേരുടെ നില ഗുരുതരം

> **Lead Summary:** ഭോപ്പാൽ: **[**മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്.

## Article Content

ഭോപ്പാൽ: **[**മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത്, പതിനാല് വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചു. പിക്കപ്പ് വാനിൽ അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356426/15-dead-including-two-children-after-pickup-van-overturns-in-madhya-pradesh-six-injured-in-critical-condition)