---
title: "കർണാടകയിൽ മുഖ്യമന്ത്രി മാറ്റം ചർച്ചയിലില്ല; കേരളത്തിൽ വൻ വിജയം നേടുമെന്ന് മല്ലികാർജുൻ ഖർഗെ"
english_title: "No CM change in Karnataka; Mallikarjun Kharge says Kerala will win by a landslide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356395/no-cm-change-in-karnataka-mallikarjun-kharge-says-kerala-will-win-by-a-landslide"
published_at: "2026-04-30T14:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f31c8203679_czxcv.jpg"
keywords: []
---

# കർണാടകയിൽ മുഖ്യമന്ത്രി മാറ്റം ചർച്ചയിലില്ല; കേരളത്തിൽ വൻ വിജയം നേടുമെന്ന് മല്ലികാർജുൻ ഖർഗെ

> **Lead Summary:** ബെം​ഗളൂരു: **[**കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും.

## Article Content

ബെം​ഗളൂരു: **[**കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും.

അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ വ്യക്തമാക്കി. കേരളത്തിൽ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഖർഗെ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കുമെന്നും ഖർ​ഗെ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356395/no-cm-change-in-karnataka-mallikarjun-kharge-says-kerala-will-win-by-a-landslide)