---
title: "'കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം' - വി എൻ വാസവൻ"
english_title: "The people's will is important not the exit poll VN Vasavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356394/the-peoples-will-is-important-not-the-exit-poll-vn-vasavan"
published_at: "2026-04-30T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f31c84da14a_vn_vasavan.jpg"
keywords: []
---

# 'കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം' - വി എൻ വാസവൻ

> **Lead Summary:** തിരുവനന്തപുരം : കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരഞ്ഞുള്ള തർക്കം തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കടിപിടി നടത്തുകയാണ് നേതാക്കളെന്നും വോട്ട് ചെയ്തത് അബദ്ധമായി പോയോ എന്ന് പല ആളുകളും പറയുന്നുവെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോളുകളല്ല, ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം : കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരഞ്ഞുള്ള തർക്കം തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കടിപിടി നടത്തുകയാണ് നേതാക്കളെന്നും വോട്ട് ചെയ്തത് അബദ്ധമായി പോയോ എന്ന് പല ആളുകളും പറയുന്നുവെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോളുകളല്ല, ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോളുകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കേരളത്തിലെ ഫലം എക്സിറ്റ് പോളുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആണെങ്കിൽ പല എൽഡിഎഫ് എം എൽ എമാരും വിജയിക്കില്ലായിരുന്നു.

പോളിങ് ആരംഭിക്കുന്നതിനു മുൻപേ യു ഡി എഫ് ആവേശത്തിലായിരുന്നുവെന്നും ചക്രവർത്തിയാകുന്നത് ആർക്കും സ്വപ്നം കാണും അവർ അത് കണ്ടോട്ടെയെന്നും വി എൻ വാസവൻ പരിഹസിച്ചു. പാലായടക്കം മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്നും കേരള കോൺഗ്രസ് എം വന്നതിന്റെ ഗുണം ഇത്തവണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356394/the-peoples-will-is-important-not-the-exit-poll-vn-vasavan)