---
title: "ഭരണത്തുടർച്ച ഉറപ്പ്, എക്സിറ്റ് പോളുകളിൽ പിഴവുണ്ടാകും: ടി.പി. രാമകൃഷ്ണൻ"
english_title: "Continuity of government assured, exit polls may have errors: T.P. Ramakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356377/continuity-of-government-assured-exit-polls-may-have-errors-tp-ramakrishnan"
published_at: "2026-04-30T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f310abb3c91_fghjk.jpg"
keywords: []
---

# ഭരണത്തുടർച്ച ഉറപ്പ്, എക്സിറ്റ് പോളുകളിൽ പിഴവുണ്ടാകും: ടി.പി. രാമകൃഷ്ണൻ

> **Lead Summary:** കോഴിക്കോട്: **[**കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എക്സിറ്റ് പോളുകളിൽ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് മുഖ്യമന്ത്രിക്കാണെന്നും അത് ജനമനസ്സിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കോഴിക്കോട്: **[**കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എക്സിറ്റ് പോളുകളിൽ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് മുഖ്യമന്ത്രിക്കാണെന്നും അത് ജനമനസ്സിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകൾ തെറ്റാണെന്ന് തെളിഞ്ഞതാണ്. ഇത്തവണത്തെ പ്രവചനങ്ങളിലും വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. നാട്ടിൽ ഭരണവിരുദ്ധ വികാരമില്ലെന്നും അത് മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് കൃത്യമായ വിശകലനമുണ്ടെന്നും എന്നാൽ അത് ഇപ്പോൾ പുറത്തുപറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ചർച്ച തുടങ്ങുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ജനവിധിയെ മാനിക്കാതെയാണ് കോൺഗ്രസ് ഇത്തരം ചർച്ചകൾ നടത്തുന്നത്.

ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്ന വിശകലനം തെറ്റാണെന്നും കോഴിക്കോട് എൽ.ഡി.എഫ് മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356377/continuity-of-government-assured-exit-polls-may-have-errors-tp-ramakrishnan)