---
title: "മൊരിഞ്ഞ റവയ്ക്കുള്ളിലെ കടൽരുചി; ഗോവയിൽ പോകുമ്പോൾ ഈ 7 ഹോട്ടലുകൾ മിസ്സ് ചെയ്യരുത്!"
english_title: "Don't miss these 7 hotels when you go to Goa!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356375/dont-miss-these-7-hotels-when-you-go-to-goa"
published_at: "2026-04-30T13:45:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3100020b7a_13.jpg"
keywords: []
---

# മൊരിഞ്ഞ റവയ്ക്കുള്ളിലെ കടൽരുചി; ഗോവയിൽ പോകുമ്പോൾ ഈ 7 ഹോട്ടലുകൾ മിസ്സ് ചെയ്യരുത്!

> **Lead Summary:** **[** ഗോവയിലെ കടൽക്കാഴ്ചകൾക്കൊപ്പം തന്നെ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് അവിടുത്തെ വൈവിധ്യമാർന്ന സീഫുഡ് വിഭവങ്ങൾ. ഇതിൽ തന്നെ 'സുർമായി ഫ്രൈ' എന്നറിയപ്പെടുന്ന കിങ്ഫിഷ് റവ ഫ്രൈയ്ക്ക് ആരാധകരേറെയാണ്.

## Article Content

**[** ഗോവയിലെ കടൽക്കാഴ്ചകൾക്കൊപ്പം തന്നെ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് അവിടുത്തെ വൈവിധ്യമാർന്ന സീഫുഡ് വിഭവങ്ങൾ. ഇതിൽ തന്നെ 'സുർമായി ഫ്രൈ' എന്നറിയപ്പെടുന്ന കിങ്ഫിഷ് റവ ഫ്രൈയ്ക്ക് ആരാധകരേറെയാണ്.

പുറമെ റവയുടെ മൊരിഞ്ഞ ക്രിസ്പി സ്വഭാവവും അകത്ത് നല്ല ജ്യൂസിയായ മസാല ചേർത്ത മീൻ കഷ്ണങ്ങളുമാണ് ഈ വിഭവത്തിന്റെ പ്രത്യേകത. ഗോവയിലെ ഏഴ് പ്രമുഖ റെസ്റ്റോറന്റുകൾ ഈ വിഭവത്തിന് പേരുകേട്ടവയാണ്.

ഗോവയിലെ ലെജൻഡറി റെസ്റ്റോറന്റായ 'മാർട്ടിൻസ് കോർണർ' ഫ്രഷ് മീൻ കഷ്ണങ്ങൾ നൽകുന്നതിൽ മുൻപന്തിയിലാണ്. ഇവിടെ ഏകദേശം 450 രൂപ മുതൽ 650 രൂപ വരെയാണ് ഈ വിഭവത്തിന്റെ വില.

പുഴയുടെ തീരത്തുള്ള മനോഹരമായ അന്തരീക്ഷത്തിൽ ഭക്ഷണം വിളമ്പുന്ന 'ഫിഷർമാൻസ് വാർഫ്' മറ്റൊരു ആകർഷണ കേന്ദ്രമാണ്. പനാജിയിലെ 'റിറ്റ്സ് ക്ലാസിക്' ആകട്ടെ പരമ്പരാഗത മീൻകറി-ചോറ് കോംബോയ്ക്കൊപ്പമുള്ള കിങ്ഫിഷ് ഫ്രൈയിലൂടെയാണ് ഭക്ഷണപ്രേമികളെ കയ്യിലെടുക്കുന്നത്.

തനത് ഗോവൻ വീട്ടമ്മമാരുടെ കൈപ്പുണ്യം ആഗ്രഹിക്കുന്നവർക്ക് പനാജിയിലെ തന്നെ 'മംസ് കിച്ചൺ' തിരഞ്ഞെടുക്കാം. ഇവിടെ 450 രൂപ മുതൽ 600 രൂപ വരെയാണ് വില ഈടാക്കുന്നത്.

എന്നാൽ അല്പം കുറഞ്ഞ ചിലവിൽ നല്ല നാടൻ രുചി തേടുന്നവർക്ക് നോർത്ത് ഗോവയിലെ 'വിനായക് ഫാമിലി റെസ്റ്റോറന്റും' അഞ്ജുനയിലെ 'ആനന്ദ് സീഫുഡ് ബാറും' മികച്ച ഓപ്ഷനുകളാണ്.

300 രൂപ മുതൽ 500 രൂപ വരെയുള്ള നിരക്കിൽ ഇവിടെ വിഭവം ലഭ്യമാണ്. കടലോരത്തെ ശാന്തമായ അന്തരീക്ഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് 'സീബോപ് ബൈ ദി സീ' എന്ന റെസ്റ്റോറന്റും മികച്ചതാണ്.

സീസൺ അനുസരിച്ചും മീനിന്റെ ലഭ്യത അനുസരിച്ചും വിലയിൽ നേരിയ മാറ്റങ്ങൾ വരാമെങ്കിലും, ഈ റെസ്റ്റോറന്റുകളെല്ലാം ഗോവൻ സീഫുഡ് സംസ്കാരത്തിന്റെ തനിമ നിലനിർത്തുന്നവയാണ്. ഒരു ഗോവൻ യാത്ര പൂർണ്ണമാകണമെങ്കിൽ ഈ രുചിയറിഞ്ഞേ മതിയാകൂ എന്ന് സഞ്ചാരികൾ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356375/dont-miss-these-7-hotels-when-you-go-to-goa)