---
title: "പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം; ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി"
english_title: "A massive fire broke out in an abandoned field near the Palakkad Veterinary Hospital."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356360/a-massive-fire-broke-out-in-an-abandoned-field-near-the-palakkad-veterinary-hospital"
published_at: "2026-04-30T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f304a2d962e_fire.jpg"
keywords: []
---

# പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം; ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി

> **Lead Summary:** **പാലക്കാട്: ** പാലക്കാട് മൃഗാശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

## Article Content

**പാലക്കാട്: ** പാലക്കാട് മൃഗാശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ചുറ്റും ജനവാസമേഖലയായതിനാൽ തീയണയ്ക്കാനായി പ്രദേശത്തേക്കെത്താൻ ആദ്യം അല്പം വൈകി. സമീപത്തെ ഫ്‌ളാറ്റുകളിൽ ഉൾപ്പെടെ കയറിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പഴം വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന പെട്ടികൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്തുണ്ടായിരുന്നു. ഉടമയോട് ഇവ ഒഴിവാക്കാൻ നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356360/a-massive-fire-broke-out-in-an-abandoned-field-near-the-palakkad-veterinary-hospital)