---
title: " ബെംഗളൂരു ഒരു മണിക്കൂർ മഴയിൽ നഗരം മുങ്ങി, ആലിപ്പഴ വീഴ്ചയിൽ വ്യാപക നാശനഷ്ടം "
english_title: "Bengaluru city submerged in one-hour rain, hailstorm causes widespread damage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356354/bengaluru-city-submerged-in-one-hour-rain-hailstorm-causes-widespread-damage"
published_at: "2026-04-30T12:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2fe0db1da5_edfsadf.jpg"
keywords: []
---

#  ബെംഗളൂരു ഒരു മണിക്കൂർ മഴയിൽ നഗരം മുങ്ങി, ആലിപ്പഴ വീഴ്ചയിൽ വ്യാപക നാശനഷ്ടം 

> **Lead Summary:** ബെംഗളൂരു: **[** വെറും ഒരു മണിക്കൂർ പെയ്ത അതിശക്തമായ മഴയിൽ ബെംഗളൂരു നഗരം വെള്ളക്കെട്ടിലായി. ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആലിപ്പഴ വീഴ്ചയോടു കൂടിയ കനത്ത മഴ നഗരത്തിൽ പെയ്തിറങ്ങിയത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണത് നഗരത്തിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി.

## Article Content

ബെംഗളൂരു: **[** വെറും ഒരു മണിക്കൂർ പെയ്ത അതിശക്തമായ മഴയിൽ ബെംഗളൂരു നഗരം വെള്ളക്കെട്ടിലായി. ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആലിപ്പഴ വീഴ്ചയോടു കൂടിയ കനത്ത മഴ നഗരത്തിൽ പെയ്തിറങ്ങിയത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണത് നഗരത്തിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി.

 എം.ജി. റോഡ്, ഇന്ദിരാനഗർ, കൊറമംഗല തുടങ്ങി നഗരത്തിലെ പ്രധാന മേഖലകളിലെല്ലാം റോഡുകളിൽ രണ്ടടിയിലധികം വെള്ളമുയർന്നു. ഓടകൾ നിറഞ്ഞുകവിഞ്ഞതോടെ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടായത്.

ശക്തമായ കാറ്റിൽ ഇരുന്നൂറിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു. പലയിടങ്ങളിലും ട്രാൻസ്‌ഫോർമറുകൾ പൊട്ടിത്തെറിച്ചും കേബിളുകൾ പൊട്ടിവീണും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.

പെട്ടെന്നുണ്ടായ മഴയിൽ ഓഫിസ് ജോലിക്കാരും ബൈക്ക് യാത്രക്കാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. അശോക് നഗർ, കണ്ഠീരവ സ്റ്റേഡിയം എന്നിവിടങ്ങളിൽ കനത്ത ആലിപ്പഴ വീഴ്ചയും ഉണ്ടായി. തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും റോഡിലെ മരങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ ബെസ്കോം ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ചേർന്ന് നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356354/bengaluru-city-submerged-in-one-hour-rain-hailstorm-causes-widespread-damage)