---
title: "അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി"
english_title: "Survivor's insult case: Court rejects Rahul Easwar's plea to cancel bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356349/survivors-insult-case-court-rejects-rahul-easwars-plea-to-cancel-bail"
published_at: "2026-04-30T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2fa53d333a_rtfdghb.jpg"
keywords: []
---

# അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

> **Lead Summary:** തിരുവനന്തപുരം: **[** അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.

## Article Content

തിരുവനന്തപുരം: **[** അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.

അതിജീവിതയെ ഭീഷണിപ്പെടുത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും മറ്റ് ക്രിമിനൽ കേസുകളിൽ രാഹുൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

തനിക്കെതിരെ ഉന്നതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പോലീസിന്റെ നീക്കമെന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് രാഹുലിന് അനുകൂലമായി കോടതി ഉത്തരവിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356349/survivors-insult-case-court-rejects-rahul-easwars-plea-to-cancel-bail)