---
title: "എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിലെങ്കിലും അധികാരത്തിൽ വരും; എക്സിറ്റ് പോളുകൾ എപ്പോഴും ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ"
english_title: "Vellappally Natesan says LDF will come to power"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356346/vellappally-natesan-says-ldf-will-come-to-power"
published_at: "2026-04-30T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f949a9734_10.jpg"
keywords: []
---

# എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിലെങ്കിലും അധികാരത്തിൽ വരും; എക്സിറ്റ് പോളുകൾ എപ്പോഴും ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

> **Lead Summary:** **ആലപ്പുഴ: [**[ ]സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. എക്സിറ്റ് പോളുകൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ആലപ്പുഴ: [**[ ]സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. എക്സിറ്റ് പോളുകൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.

ഒരുപക്ഷേ ഇത് തന്റെ ആഗ്രഹമായിരിക്കാമെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, എൽഡിഎഫ് പരാജയപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ പരാജയമായിരിക്കുമെന്നും മതാധിപത്യം വിജയിക്കുമെന്നും മുന്നറിയിപ്പ് നൽകി.

യുഡിഎഫിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വെള്ളാപ്പള്ളി ഉയർത്തിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന്റെ ആധിപത്യമായിരിക്കും ഉണ്ടാവുകയെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ലീഗ് നേതാക്കൾ പറയുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ലീഗല്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ മതാധിപത്യം വളരുമെന്നും മാറാട് പോലുള്ള സംഭവങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി പരസ്പരം മത്സരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

അതേസമയം, എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില പോരായ്മകൾ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള അണികൾ വേണ്ടത്ര സജീവമായിരുന്നില്ലെന്നും ന്യൂനപക്ഷ വോട്ടുകൾ പ്രതീക്ഷിച്ചപോലെ ലഭിച്ചില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

പിണറായി വിജയൻ വ്യക്തിപരമായി ശുദ്ധനാണെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്നമെന്നും പല കാര്യങ്ങളും മുഖ്യമന്ത്രി അറിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയടക്കമുള്ള മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ സംഭവിച്ചതായും ബിജെപി ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356346/vellappally-natesan-says-ldf-will-come-to-power)