---
title: "ആറ്റിങ്ങലിൽ വീട്ടിലെ പ്രാവിൻകൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി"
english_title: "A cobra was caught by a snake that had crawled into a house in Attingal."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356345/a-cobra-was-caught-by-a-snake-that-had-crawled-into-a-house-in-attingal"
published_at: "2026-04-30T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f9092d716_snk.jpg"
keywords: []
---

# ആറ്റിങ്ങലിൽ വീട്ടിലെ പ്രാവിൻകൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി

> **Lead Summary:** **ആ​റ്റി​ങ്ങ​ൽ: **കിഴുവിലം കല്ലുപ്പാലത്ത് വീട്ടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. പനപ്പള്ളി വീട്ടിൽ സുഹൈലിന്റെ വീട്ടിലാണ് ബുധനാഴ്ച രാവിലെ പാമ്പ് എത്തിയത്. 

## Article Content

**ആ​റ്റി​ങ്ങ​ൽ: **കിഴുവിലം കല്ലുപ്പാലത്ത് വീട്ടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. പനപ്പള്ളി വീട്ടിൽ സുഹൈലിന്റെ വീട്ടിലാണ് ബുധനാഴ്ച രാവിലെ പാമ്പ് എത്തിയത്. 

വീ​ടി​നോ​ട് ചേ​ർ​ന്ന് പ്രാ​വി​നെ വ​ള​ർ​ത്തു​ന്നു​ണ്ട്. പ്രാ​വു​ക​ളു​ടെ ഒ​ച്ച​കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പ്രാ​വി​ൻ കൂ​ട്ടി​ൽ പാ​മ്പി​നെ ക​ണ്ട​ത്. വാ​വ സു​രേ​ഷ് എ​ത്തി മൂ​ർ​ഖ​നെ പി​ടി​കൂ​ടി. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വി​ഷ​പ്പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. തൊ​ട്ട​ടു​ത്തു​ള്ള അ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം ക്ലാ​സു​കാ​ര​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​ക​യും വ​യോ​ധി​ക​ന് ചേ​ര​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചു​തെ​ങ്ങി​ൽ യു​വ​തി​ക്ക് പാ​മ്പു​ക​ടി​യേ​റ്റു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356345/a-cobra-was-caught-by-a-snake-that-had-crawled-into-a-house-in-attingal)