---
title: "രോഹിത് ഉടൻ മടങ്ങിയെത്തില്ല; മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ"
english_title: "Hardik Pandya's revelation comes as a setback for Mumbai Indians"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356342/hardik-pandyas-revelation-comes-as-a-setback-for-mumbai-indians"
published_at: "2026-04-30T11:59:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f6edbc9b1_9.jpg"
keywords: []
---

# രോഹിത് ഉടൻ മടങ്ങിയെത്തില്ല; മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ

> **Lead Summary:** **മുംബൈ:[ **ഐപിഎല്ലിൽ നിലനിൽപ്പിനായി പോരാടുന്ന മുംബൈ ഇന്ത്യൻസിന് മുൻ നായകൻ രോഹിത് ശർമ്മയുടെ അഭാവം തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണ്ണായക മത്സരത്തിലും രോഹിത് കളിക്കില്ലെന്ന് ടോസ് വേളയിൽ നായകൻ ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.

## Article Content

**മുംബൈ:[ **ഐപിഎല്ലിൽ നിലനിൽപ്പിനായി പോരാടുന്ന മുംബൈ ഇന്ത്യൻസിന് മുൻ നായകൻ രോഹിത് ശർമ്മയുടെ അഭാവം തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണ്ണായക മത്സരത്തിലും രോഹിത് കളിക്കില്ലെന്ന് ടോസ് വേളയിൽ നായകൻ ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.

ഹാംസ്ട്രിംഗിനേറ്റ പരിക്കിനെത്തുടർന്ന് ടീമിന് പുറത്തുള്ള താരം പൂർണ്ണ കായികക്ഷമത കൈവരിക്കാൻ ഇനിയും രണ്ടോ മൂന്നോ മത്സരങ്ങൾ കൂടി വേണ്ടിവരുമെന്നാണ് മാനേജ്‌മെന്റ് നൽകുന്ന സൂചന.

സ്വന്തം തട്ടകമായ വാങ്കഡെയിൽ രോഹിത് തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും, താരത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ധൃതിപ്പെട്ട് കളിപ്പിക്കേണ്ടതില്ലെന്നാണ് ടീം തീരുമാനിച്ചത്.

സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ട മുംബൈയ്ക്ക് രോഹിത്തിന്റെ അസാന്നിധ്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഹിത് തിരിച്ചെത്താൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും മത്സരത്തിന് സജ്ജമാകാനുള്ള ശാരീരികക്ഷമതയിലേക്ക് താരം എത്തിയിട്ടില്ലെന്ന് ഹാർദിക് പറഞ്ഞു.

ഓപ്പണിംഗിൽ രോഹിത്തിന് പകരക്കാരനായി പരീക്ഷിച്ച ഡാനിഷ് മലേവാർ പരാജയപ്പെട്ടതോടെ, ഹൈദരാബാദിനെതിരെ വിൽ ജാക്സിനെയാണ് മുംബൈ ഓപ്പണറായി ഇറക്കിയത്. 22 പന്തിൽ 46 റൺസുമായി ജാക്സ് തിളങ്ങിയത് ടീമിന് അല്പം ആശ്വാസം നൽകുന്നുണ്ട്.

പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വരും മത്സരങ്ങൾ ജയിക്കേണ്ട മുംബൈയ്ക്ക് രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിക്കുക എന്നത് ഹാർദിക് പാണ്ഡ്യയ്ക്ക് വലിയ വെല്ലുവിളിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356342/hardik-pandyas-revelation-comes-as-a-setback-for-mumbai-indians)