---
title: "കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after his bike hit an electric post and caught fire in Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356332/a-young-man-died-tragically-after-his-bike-hit-an-electric-post-and-caught-fire-in-kannur"
published_at: "2026-04-30T11:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f45883025_accident.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ്‌ തസ്‌ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു അപകടം. 

## Article Content

കണ്ണൂർ: കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ്‌ തസ്‌ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു അപകടം. 

ഇന്ന് രാവിലെയാണ് സംഭവം. ഇടിച്ചയുടനെ ബൈക്കിന് തീപിടിച്ചു. ഡ്രൈനേജിനും ഇലക്ട്രിക്ക് പോസ്റ്റിനും ഇടയിൽ കുടിങ്ങിയ യുവാവിന് രക്ഷപെടാൻ ആയില്ലെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356332/a-young-man-died-tragically-after-his-bike-hit-an-electric-post-and-caught-fire-in-kannur)